
മെസി ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡര്‍
അര്‍ജന്റീന ഫുട്ബോള്‍ താരം മെസി പ്രമുഖ ലേണിങ് ആപ്പായ ബൈജൂസിന്റെ അംബാസഡര്‍
ന്യൂഡല്‍ഹി: അര്‍ജന്റീന ഫുട്ബോള്‍ താരം മെസി പ്രമുഖ ലേണിങ് ആപ്പായ ബൈജൂസിന്റെ അംബാസഡര്‍. മെസി ബൈജൂസിന്റെ ഗ്ലോബല്‍ അംബാസഡറാകുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന ആശയത്തോട് താല്പര്യമെന്ന് മെസി പറഞ്ഞതായി ബൈജൂസ് അറിയിച്ചു.
ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധത പരിപാടിയുടെ അംബാസഡര്‍ ആകാനാണ് ധാരണയായത്. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പരിപാടിയുടെ അംബാസഡറായാണ് മെസി പ്രവര്‍ത്തിക്കുക.
ലയണല്‍ മെസിയുമായി സഹകരിക്കാന്‍ കഴിഞ്ഞത് ഒരു അഭിമാനമായാണ് കാണുന്നതെന്ന് ബൈജൂസ് പ്രസ്താവനയില്‍ പറഞ്ഞു. താഴെക്കിടയില്‍ നിന്ന് വളര്‍ന്നുവന്ന് വലിയ കായിക താരമായി വിജയിച്ച ആളാണ് മെസി. എല്ലാവര്ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ആശയം നിറവേറ്റാന്‍ മെസിയുടെ സഹകരണം കമ്പനിക്ക് പ്രചോദനമാകുമെന്നും ബൈജൂസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

പവന് 840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം



