അസമിൽ ബിജെപി
അസമിലെ നഗോണ്‍ ലോക്സഭാ സീറ്റിൽ ബിജെപി വിജയിച്ചു
നന്ദിഗ്രാമില്‍ ബിജെപിക്ക് വിജയം
ഉപതെരഞ്ഞെടുപ്പ് നടന്ന നന്ദിഗ്രാമില്‍ ബിജെപിക്ക് തകര്‍പ്പന്‍ ജയം. ബിജെപിയുടെ ഹസീറാണി രഥ് 1,22, 753 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ മിലന്‍ പ്രഥാനെയാണ് പരാജയപ്പെടുത്തിയത്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മിലന്‍ പ്രഥാനെയാണ് പിന്തുണച്ചിരുന്നത്.
വീണ്ടും വിജയ് തരംഗം
തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും ടിവികെ സ്ഥാനാർത്ഥി വിജയത്തിലേക്ക്. മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിൽ ടിവികെ സ്ഥാനാർത്ഥികൾ വിജയത്തിലേക്ക്. എഐഎഡിഎംകെയുടെ ശക്തികേന്ദ്രത്തിലാണ് ടിവികെ ആധിപത്യം നേടിയത്. ഡിഎംകെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, എഐഎഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പുതുച്ചേരിയില്‍ എന്‍ ആര്‍ കോണ്‍ഗ്രസിന് വിജയം
പുതുച്ചേരിയിലെ തട്ടന്‍ചാവടി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസ് വിജയിച്ചു. എന്‍ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശോക് ആനന്ദ് 8482 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇ വിനായകത്തെയാണ് തോല്‍പ്പിച്ചത്. ഡിഎംകെ സ്ഥാനാര്‍ത്ഥി മൂന്നാമതാണ്.
ധാരാപുരത്ത് ടിവികെ മുന്നിലെത്തി
ധാരാപുരം മണ്ഡലത്തിൽ ടിവികെ സ്ഥാനാർത്ഥി പി സത്യഭാമ മുന്നിലെത്തി. അഞ്ചാം റൗണ്ടിലാണ് എഐഎഡിഎംകെയെ പിന്തള്ളി ടിവികെ സ്ഥാനാർത്ഥി മുന്നിലെത്തിയത്. മധുരാന്തകത്തും ടിവികെ സ്ഥാനാർത്ഥിയാണ് ലീഡ് ചെയ്യുന്നത്.
റെജിനഗറിൽ ബിജെപിക്ക് 10,000ത്തിലധികം ലീഡ്
പശ്ചിമബംഗാളിലെ റെജിനഗറിൽ ആദ്യ ഘട്ടത്തിൽ തന്നെ വൻ ലീഡ് നേടി ബിജെപി . 11,000 വോട്ടിൻറെ ലീഡാണ് മണ്ഡലത്തിൽ ബിജെപിക്ക് ഇപ്പോഴുള്ളത്.
മധുരാന്തകത്ത് ടിവികെ മുന്നില്‍
മധുരാന്തകം മണ്ഡലത്തില്‍ ടിവികെ സ്ഥാനാര്‍ത്ഥി കെ മരഗതം കുമാരവേല്‍ ലീഡ് ചെയ്യുന്നു. ഡിഎംകെയുടെ പരന്തമെന്‍ രണ്ടാമതാണ്. എഐഎഡിഎംകെയുടെ കനിതാസമ്പത്ത് മൂന്നാമതാണ്.
ധാരാപുരത്ത് AIADMK മുന്നിൽ
ധാരാപുരത്ത് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി കെ ഭാനുമതി ലീഡ് ചെയ്യുന്നു. ടിവികെയും പി സത്യബാമയേക്കാള്‍ 5573 വോട്ടുകള്‍ക്കാണ് മുന്നിട്ടു നില്‍ക്കുന്നത്. ഡിഎംകെ സ്ഥാനാര്‍ത്ഥി എസ് സുകന്യ മൂന്നാം സ്ഥാനത്താണ്
തമിഴ്നാട്ടിൽ ടിവികെ മുന്നേറ്റം
തമിഴ്നാട്, പശ്ചിമബംഗാൾ, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ആദ്യ സൂചനകൾ പ്രകാരം തമിഴ്നാട്ടിലെ രണ്ട് മണ്ഡലങ്ങളിലും പുതുച്ചേരിയിലും ബംഗാളിലും എൻഡിഎയാണ് ലീഡ് ചെയ്യുന്നത്.
അഞ്ചിടത്ത് ജനവിധി
പശ്ചിമബംഗാളില്‍ റെജിനഗര്‍, നന്ദിഗ്രാം സീറ്റിലേക്കും, തമിഴ്‌നാട്ടില്‍ മധുരാന്തകം, ധാരാപുരം, പുതുച്ചേരിയില്‍ തട്ടഞ്ചാവടി, എന്നീ നിയമസഭ മണ്ഡലങ്ങളിലെയും അസമിലെ നഗോണ്‍ ലോക്സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെണ്ണലാണ് നടക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ




