
ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മുന്നേറുമോ?, പുതിയ നാഴികക്കല്ല് പിന്നിട്ട് യൂസഫലി; യുഎഇയിലെ രണ്ടാമത്തെ സമ്പന്നന്, ലുലു റീട്ടെയില്‍ ലിസ്റ്റ് ചെയ്തു
ലുലു റീട്ടെയിലിന്റെ ഓഹരികള്‍ വ്യാഴാഴ്ച അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ (എഡിഎക്സ്) ലിസ്റ്റ് ചെയ്തതോടെ, പുതിയ നാഴികക്കല്ല് പിന്നിട്ട് ലുലു ഗ്രൂപ്പ് ഉടമയും വ്യവസായിയുമായ എം എ യൂസഫലി

കൊച്ചി: ലുലു റീട്ടെയിലിന്റെ ഓഹരികള്‍ വ്യാഴാഴ്ച അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ (എഡിഎക്സ്) ലിസ്റ്റ് ചെയ്തതോടെ, പുതിയ നാഴികക്കല്ല് പിന്നിട്ട് ലുലു ഗ്രൂപ്പ് ഉടമയും വ്യവസായിയുമായ എം എ യൂസഫലി. ഓഹരി വില്‍പ്പനയിലൂടെ യുഎഇയില്‍ സ്വകാര്യ വ്യക്തികളില്‍ രണ്ടാമത്തെ സമ്പന്നനായി യൂസഫലി മാറിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ലുലു റീട്ടെയിലിന്റെ 172 കോടി ഡോളറിന്റെ റെക്കോഡ് ബ്രേക്കിങ് ഐപിഒയിലൂടെ യൂസഫലിയുടെ ആസ്തി 760 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023ല്‍ യൂസഫലിയുടെ ആസ്തി 530 കോടി ഡോളറായിരുന്നു. ഐപിഒയില്‍ 82,000 റീട്ടെയില്‍ നിക്ഷേപകരാണ് ഓഹരികള്‍ക്കായി സബ്സ്ക്രൈബ് ചെയ്തത്. ലുലു ബ്രാന്‍ഡിലുള്ള പൊതുജനങ്ങളുടെ വിശ്വാസമാണ് ഇത് പ്രകടമാക്കുന്നതെന്ന് ലുലു ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു. യുഎഇയിലെ ഏറ്റവും വലിയ എക്സ്ചേഞ്ചായ ADXലെ 100-ാമത്തെ ലിസ്റ്റിങ്ങായിരുന്നു ലുലു റീട്ടെയിലിന്റേത്.
1974ല്‍ ദുബായില്‍ ഒരു ചെറിയ വ്യാപാര കേന്ദ്രത്തിലാണ് യൂസഫലി തുടങ്ങിയത്. 240ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകളും എക്സ്പ്രസ്, മിനി മാര്‍ക്കറ്റ് സ്റ്റോറുകളുമായി കമ്പനി ഇപ്പോള്‍ ആറ് ജിസിസി രാജ്യങ്ങളിലാണ് വ്യാപിച്ച് കിടക്കുന്നത്. 85 രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.
യൂസഫലിയുടെ 69-ാം ജന്മദിനമായ നവംബര്‍ 15ന് ഒരു ദിവസം മുമ്പാണ് ഐപിഒ ലിസ്റ്റിങ് നടന്നത്. ഫോബ്സ് ശതകോടീശ്വരന്മാരുടെ പട്ടികയിലെ ഏറ്റവും ധനികനായ മലയാളിയും ഫോബ്സ് ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 39-ാം റാങ്ക് ഉള്ള യൂസഫലിക്ക് ഐപിഒ ലിസ്റ്റിങ് കൂടുതല്‍ മുന്നേറാന്‍ അവസരം നല്‍കുമെന്ന പ്രതീക്ഷയിലാണ് ലുലുഗ്രൂപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

എക്സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാമെന്ന് ഹൈക്കോടതി

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്



