
ഇന്ത്യയില്‍ തിരിച്ചുവരവിന് ഒരുങ്ങി മിറ്റ്സുബിഷി; ടിവിഎസ് മൊബിലിറ്റിയുടെ 30 ശതമാനം ഓഹരി വാങ്ങും
ജാപ്പനീസ് വാഹന നിര്‍മ്മാണ കമ്പനിയായ മിറ്റ്സുബിഷി ഇന്ത്യന്‍ കാര്‍ വിപണിയില്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ജാപ്പനീസ് വാഹന നിര്‍മ്മാണ കമ്പനിയായ മിറ്റ്സുബിഷി ഇന്ത്യന്‍ കാര്‍ വിപണിയില്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. ഇന്ത്യയില്‍ ഉടനീളം കാര്‍ ഡീലര്‍ഷിപ്പുകള്‍ നടത്തുന്ന ടിവിഎസ് മൊബിലിറ്റിയുടെ 30 ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കി ഇന്ത്യയില്‍ വീണ്ടും സാന്നിധ്യം അറിയിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ മിറ്റ്സുബിഷിയുടെ നിക്ഷേപം 500 കോടി ഡോളര്‍ മുതല്‍ 1000 കോടി ഡോളര്‍ വരെ വരുമെന്നാണു കണക്കാക്കുന്നത്. കരാര്‍ പൂര്‍ത്തിയാകുന്നതോടെ, മിറ്റ്സുബിഷി തങ്ങളുടെ ജീവനക്കാരെ ടിവിഎസ് മൊബിലിറ്റി ഡീലര്‍ഷിപ്പുകളില്‍ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടിവിഎസ് മൊബിലിറ്റിക്ക് രാജ്യമൊട്ടാകെ 150-ഓളം ഔട്ട്ലെറ്റുകള് അടങ്ങിയ ശൃംഖലയാണുള്ളത്. ഇത് പ്രയോജനപ്പെടുത്തി ഓരോ കാര്‍ ബ്രാന്‍ഡിനായി പ്രത്യേക സ്റ്റോറുകള്‍ സ്ഥാപിക്കും. ടിവിഎസ് മൊബിലിറ്റി നിയന്ത്രിക്കുന്നതിനാല്‍ ഹോണ്ടയുടെ കാര്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനാണ് ഡീലര്‍ഷിപ്പിന്റെ പ്രാഥമിക ശ്രദ്ധ. കരാറിലൂടെ രാജ്യത്ത് ജാപ്പനീസ് കാര്‍ നിര വിപുലീകരിക്കാനാണ് മിറ്റ്സുബിഷി ലക്ഷ്യമിടുന്നത്. ഈ ഡീലര്‍ഷിപ്പുകള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ വിശാലമായ ശ്രേണിയും അവതരിപ്പിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


ട്രാക്ഷൻ കൺട്രോളും ഗൂഗിൾ മാപ്പും: പുത്തൻ ഫീച്ചറുകളുമായി ടിവിഎസ് അപ്പാച്ചെ RTR 160 സീരീസ് വിപണിയിൽ; വിലയും മാറ്റങ്ങളും അറിയാം

ഓഗസ്റ്റില്‍ വാങ്ങിക്കൂട്ടിയത് 30,919 കോടിയുടെ ഓഹരികള്‍; പ്രതീക്ഷയോടെ വിദേശ നിക്ഷേപകര്‍

