
News Now
എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ബാറ്ററി തീര്‍ന്ന് ഫോണ്‍ ഓഫാകാറായി, കൈയിലാണെങ്കില്‍ ചാര്ജ്ജറുമില്ല! അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പലര്‍ക്കും സംഭവിക്കുന്ന അബദ്ധമാണിത്. എന്നിലിതാ ധരിച്ചിരിക്കുന്ന ടീഷര്‍ട്ടില്‍ നിന്നുപോലും ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വഴിയൊരുക്കുകയാണ് ഒരുപറ്റം ഗവേഷകര്‍. ടീഷര്‍ട്ട് മെറ്റീരിയലായ നൈലോണ്‍ തുണിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ് ഇവര്‍.
യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന പീസോഇലക്ട്രിസിറ്റി എന്ന പ്രതിഭാസമാണ് നൈലോണ്‍ തുണിയിലൂടെ മൊബൈല്‍ ചാര്‍ജ്ജിങ് സാധ്യമാക്കുന്നത്. ലളിതമായി പറഞ്ഞാല്‍ ഒരു പീസോഇലക്ട്രിക് വസ്തുവില്‍ ഒന്ന് തട്ടിയാല്‍ പോലും അത് വൈദ്യുതോര്‍ജ്ജമായി മാറ്റപ്പെടും. ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന വൈദ്യുതോര്‍ജ്ജം സര്‍ക്യൂട്ട് വഴി ഒരു കപ്പാസിറ്ററില്‍ ശേഖരിക്കുകയും പിന്നീട് മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനായി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.
പീസോഇലക്ട്രിക് സവിശേഷതയുള്ള വസ്ത്രം ധരിച്ച് ഒന്ന് കൈ അനക്കിയാല്‍ പോലും അത് വൈദ്യുതോത്പാദനത്തിന് സഹായിക്കും. പീസോഇലക്ട്രിക് സ്വഭാവമുള്ള നൈലോണ്‍ ഫൈബറുകള്‍ തയ്യാറാക്കുകയാണ് ഇതിലെ വെല്ലുവിളി. തുണിയില്‍ നിന്ന് നിര്‍മ്മിക്കുന്ന വൈദ്യുതി പോക്കറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ബാറ്ററിയില്‍ ശേഖരിക്കുന്നതരത്തിലാകും ഇവയുടെ നിര്‍മാണം. ഭാവിയില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ ടീഷര്‍ട്ടില്‍ നിന്നുപോലും ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുമെന്ന് പറയുകയാണ് ഗവേഷകര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

