
മുഹൂര്‍ത്ത വ്യാപാരത്തിന് ഇനി മണിക്കൂറുകള്‍; ആവേശത്തില്‍ നിക്ഷേപകര്‍
ഹിന്ദു കലണ്ടര്‍ വര്‍ഷമായ സംവത് 2079 ന്റെ തുടക്കം ആവേശമാക്കി ദീപാവലി ദിനത്തില്‍ നടക്കുന്ന മുഹൂര്‍ത്ത വ്യാപാരം ഇന്ന് വൈകീട്ട്

മുംബൈ: ഹിന്ദു കലണ്ടര്‍ വര്‍ഷമായ സംവത് 2079 ന്റെ തുടക്കം ആവേശമാക്കി ദീപാവലി ദിനത്തില്‍ നടക്കുന്ന മുഹൂര്‍ത്ത വ്യാപാരം ഇന്ന് വൈകീട്ട്. 6.15 മുതല്‍ 7.15 വരെ ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതായിരിക്കും ഇന്ത്യന്‍ ഓഹരി വിപണിയിലെ വ്യാപാരം.
സ്റ്റോക്ക് മാര്‍ക്കറ്റുകളായ ബിഎസ്ഇയും എന്‍എസ്ഇയും ദീപാവലി ദിനത്തില്‍ അവധിയാണെങ്കിലും ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മുഹൂര്‍ത്ത വ്യാപാരം നടക്കും. ബിഎസ്ഇയുടെയും എന്‍എസ്ഇയുടെയും അറിയിപ്പ് അനുസരിച്ച്, ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗത്തിലെ വ്യാപാരം 6.15ന് ആരംഭിക്കും. ഒരു മണിക്കൂറിന് ശേഷം വ്യാപാരം 7.15 ന് അവസാനിക്കും. അതേസമയം, പ്രീഓപ്പണ് സെഷന് വൈകുന്നേരം 6ന് ആരംഭിച്ച് 6.08 വരെ നീണ്ടുനില്‍ക്കും.
ഹിന്ദു വിശ്വാസ പ്രകാരം പുതിയ കാര്യങ്ങള്‍ ആരംഭിക്കുന്നതിന് ശുഭകരമായി കണക്കാക്കപ്പെടുന്ന സമയമാണ് മുഹൂര്‍ത്തം. 1957 ലാണ് ബിഎസ്ഇയില്‍ മുഹൂര്‍ത്ത വ്യാപാരം ആരംഭിക്കുന്നത്. 1992 ല്‍ എന്‍എസ്ഇയില്‍ മുഹൂര്‍ത്ത വ്യാപാരം തുടങ്ങി. ദുര്‍ബലമായ ആഗോള സൂചനകള്‍ക്കിടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ മുന്നേറ്റം പ്രകടമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
