
ദീപാവലി, നവരാത്രി സമയത്ത് സാധനങ്ങളുടെ വില കുറയും?; ഉത്സവ സമ്മാനമായി സെപ്റ്റംബര്‍ 22ന് പുതിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍; റിപ്പോര്‍ട്ട്
രാജ്യം നവരാത്രി ആഘോഷിക്കുന്ന വേളയില്‍ പുതിയ ജിഎസ്ടി നിരക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യം നവരാത്രി ആഘോഷിക്കുന്ന വേളയില്‍ പുതിയ ജിഎസ്ടി നിരക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. ദീപാവലി അടക്കമുള്ള ഉത്സവ സീസണിന് ഉണര്‍വ് പകരാന്‍ സെപ്റ്റംബര്‍ 22ന് പുതിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ജിഎസ്ടി കൗണ്‍സില്‍ സെപ്റ്റംബര്‍ 3-4 തീയതികളില്‍ രാജ്യ തലസ്ഥാനത്ത് യോഗം ചേരും. 12,28 ശതമാനം സ്ലാബുകള്‍ ഒഴിവാക്കി 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടു സ്ലാബുകള്‍ മതിയെന്ന ആറംഗ കേന്ദ്രമന്ത്രിതല സമിതിയുടെ നിര്‍ദേശം ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. റിപ്പോര്‍ട്ടനുസരിച്ച്, കൗണ്‍സിലിന്റെ തീരുമാനം വന്ന് അഞ്ചോ ഏഴോ ദിവസങ്ങള്‍ക്കകം പുതിയ നിരക്കുകളെക്കുറിച്ചുള്ള വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്. മന്ത്രിതല സമിതി പുതിയ ജിഎസ്ടി നിരക്കുകള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
നിലവില്‍ 12 ശതമാനം നികുതിയുള്ള ഇനങ്ങളില്‍ ഭൂരിപക്ഷവും 5 ശതമാനം സ്ലാബില്‍ വരും. 28 ശതമാനം നികുതിയുള്ളവ കൂടുതലും 18 ശതമാനം സ്ലാബില്‍ ഉള്‍പ്പെടും. അള്‍ട്രാ-പ്രീമിയം കാറുകള്‍ പോലുള്ള തെരഞ്ഞെടുക്കപ്പെട്ട ആഡംബര ഉല്‍പ്പന്നങ്ങള്‍ക്കും ആരോഗ്യത്തിന് ഹാനികരമായ ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേക 40 ശതമാനം നിരക്ക് ബാധകമാക്കും. അതേസമയം ചില തൊഴില്‍-സൗഹൃദ ഉല്‍പ്പന്നങ്ങള്‍ക്ക് 0.1 ശതമാനം, 0.3 ശതമാനം അല്ലെങ്കില്‍ 0.5 ശതമാനം എന്നിങ്ങനെയുള്ള ഇളവുകള്‍ തുടര്‍ന്നും ലഭിക്കും. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
New GST Rates Likely To Be Implemented By September 22, Says Report
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഇന്ത്യ - അഫ്ഗാന് ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

കൂടുതല്‍ റിയലിസ്റ്റിക് ചിത്രങ്ങള്‍, ഫോര്‍കെ വിഡിയോ റെക്കോര്‍ഡിങ്; വിവോ എക്സ്500 സീരീസ് ലോഞ്ച് സെപ്റ്റംബര്‍ 21ന്


