
പുതിയ സ്വകാര്യതാ നയം മെയ് 15 മുതല്‍; വീണ്ടും വിശദീകരണവുമായി വാട്‌സ്ആപ്പ്
ബിസിനസ് അക്കൗണ്ടുകളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്കാണെന്ന് വിശദീകരിച്ച് വീണ്ടും വാട്‌സ്ആപ്പ് രംഗത്തെത്തി

ന്യൂയോർക്ക്: മെയ് 15 മുതൽ വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നിലവിൽ വരും. ബിസിനസ് അക്കൗണ്ടുകളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്കാണെന്ന് വിശദീകരിച്ച് വീണ്ടും വാട്‌സ്ആപ്പ് രംഗത്തെത്തി.
ഉപയോക്താക്കളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതാണ് വാട്ട്സ്ആപ്പിൻറെ പുതിയ നയം എന്ന വിമർശനം ശക്തമായി ഉയർന്നിരുന്നു. സ്വകാര്യത നയം സംബന്ധിച്ച് വലിയ പ്രതിഷേധമുയർന്നതോടെ വാട്സ്ആപ്പ് കമ്പനി വ്യക്തത നൽകി നേരത്തെ രംഗത്തെത്തിയിരുന്നു. വ്യക്തികൾ തമ്മിലുള്ള സന്ദേശങ്ങൾ ചോർത്തില്ലെന്ന് ആവർത്തിച്ച കമ്പനി ബിസിനസ് അക്കൗണ്ടുകളുമായുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാകും ഫേസ്ബുക്കിന് നൽകുക എന്നാണ് പറയുന്നത്.
വ്യക്തികൾ ആരോടൊക്കെ സംസാരിക്കുന്നുവെന്ന വിവരങ്ങൾ വാട്സ് ആപ്പ് എവിടെയും ശേഖരിക്കുന്നില്ലെന്നും അവകാശപ്പെടുന്നു. ഇതോടൊപ്പം വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങളോ, പങ്കുവെക്കുന്ന ലൊക്കേഷൻ വിവരങ്ങളോ ആരുമായും പങ്കുവെക്കില്ലെന്നും ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി ഉറപ്പ് നൽകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

