
News Now
രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

ന്യൂഡല്ഹി: പാചകവാതകത്തിന്റെ വില ഓരോ മാസം കഴിയുന്തോറും വര്ധിച്ച് വരികയാണ്. ഡല്ഹിയില് ഒരു സിലിണ്ടര് പാചകവാതകത്തിന് 819 രൂപയാണ് വില. ഒരു മാസത്തിനിടെ 125 രൂപയാണ് വര്ധിച്ചത്. പാചക വാതക വില കുതിച്ചുയരുന്ന പശ്ചാത്തലത്തില് എവിടെയെങ്കിലും ഇളവ് ലഭിക്കുമോ എന്ന് തെരഞ്ഞ് നടക്കുകയാണ് ഉപഭോക്താക്കള്.
ഉപഭോക്താക്കളെ ആകര്ഷിക്കാന് ക്യാഷ്ബാക്ക് ഓഫറുമായി രംഗത്തുവന്നിരിക്കുകയാണ് ഡിജിറ്റല് പേമെന്റ് ആപ്പായ പേടിഎം. പേടിഎം വഴി ആദ്യമായി പാചകവാതക സിലിണ്ടര് ബുക്ക് ചെയ്യുന്നവര്ക്ക് 100 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് പേടിഎം പ്രഖ്യാപിച്ചത്. അതായത് 819 രൂപയുടെ സിലിണ്ടര് 719 രൂപയ്ക്ക് ലഭിക്കും.
മാര്ച്ച് 31 വരെ ഒരു സിലിണ്ടര് ബുക്കിങ് മാത്രം നടത്തുന്നവര്ക്കാണ് ഇത് പ്രയോജനം ചെയ്യുക. പണം നല്കി സിലിണ്ടര് ബുക്ക് ചെയ്ത ശേഷം പേടിഎം സ്ക്രാച്ച് കാര്ഡ് നല്കും. ഏഴുദിവസത്തിനകം സ്ക്രാച്ച് കാര്ഡ് ഉപയോഗിക്കുന്നവര്ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.
പ്രമുഖ ഓണ്ലൈന് സ്ഥാപനമായ ആമസോണും സമാനമായ ഓഫര് പുറത്തിറക്കിയിട്ടുണ്ട്. ആമസോണ് ആപ്പ് വഴി ആദ്യമായി സിലിണ്ടര് ബുക്ക് ചെയ്യുന്നവര്ക്ക് 50 രൂപയാണ് ക്യാഷ്ബാക്ക് ആയി തിരികെ നല്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


