പെട്രോള്‍ വില ഒറ്റയടിക്ക് 30 രൂപ കൂട്ടി; പാകിസ്ഥാനില്‍ ലിറ്ററിന് 180 രൂപ

പാകിസ്ഥാനില്‍ പെട്രോള്‍ വില കുത്തനെ കൂട്ടി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:02 am IST

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പെട്രോള്‍ വില കുത്തനെ കൂട്ടി. ലിറ്ററിന് 30 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ പാകിസ്ഥാനില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില ഏകദേശം 180 രൂപയായി. 

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനില്‍ ജനങ്ങളുടെ ഭാരം വര്‍ധിപ്പിക്കുന്നതാണ് വര്‍ധനയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഡീസലിന് സമാനമായ വിലയാണ്. 174 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില.

സാമ്പത്തിക ഉത്തേജക പാക്കേജുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഖത്തറില്‍ നടന്ന ചര്‍ച്ചയില്‍ ഐഎംഎഫുമായി പാകിസ്ഥാന് ധാരണയില്‍ എത്താന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പെട്രോള്‍ വില വര്‍ധിപ്പിച്ച് കൊണ്ട് പാകിസ്ഥാന്‍ ധനകാര്യമന്ത്രിയുടെ പ്രഖ്യാപനം.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now