തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

Ironman helmet
Ironman helmet
Last Updated :11 October 2026, 9:03 pm IST
Guest Author :Amal Joy

കോഴിക്കോട്: തോക്ക് കണ്ടാല്‍ തനിയെ അടയുന്ന ഹെല്‍മറ്റ് നിര്‍മിച്ച് എന്‍ഐടി വിദ്യാര്‍ഥികള്‍. എന്‍ഐടിയിലെ തത്വ ടെക്‌നോഫെസ്റ്റിലാണ് 'അയേണ്‍മാന്‍' ഹെല്‍മറ്റ് രൂപകല്‍പ്പന ചെയ്തത്.

മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ സോജിത് ടിജുവും എസ്.ശ്രീഅഭിരാമും നിര്‍മിച്ച ഹെല്‍മറ്റിന് ഇന്നവെക്‌സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50ല്‍ പരം ടീമുകളാണ് ഇന്നവെക്‌സ് വിഭാഗത്തില്‍ മത്സരിച്ചത്. സാങ്കല്‍പിക സൂപ്പര്‍ ഹീറോ അയേണ്‍മാനില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു മെക്കട്രോണിക്‌സ് ഹെല്‍മറ്റ് വികസിപ്പിച്ചതെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു.

'എഐ അധിഷ്ഠിത യോളോ ഒബ്ജക്റ്റ് ഡിറ്റക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണു തോക്ക് അടക്കമുള്ള അപകടകരമായ വസ്തുക്കളെ ഹെല്‍മറ്റ് തിരിച്ചറിയുക. ഉടന്‍ തന്നെ ഫെയ്‌സ്ഷീല്‍ഡ് തനിയെ അടയുകയും ചെയ്യുക. സൈനികരെ ഉദ്ദേശിച്ചാണു രൂപകല്‍പന. എന്നാല്‍, അപകടകരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം ഉപയോഗപ്പെടും.

ബ്ലൂടൂത്ത്, ശബ്ദം തിരിച്ചറിയാനുള്ള സംവിധാനം, ടച്ച് സെന്‍സറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സെര്‍വോ മോട്ടറുകള്‍ തുടങ്ങിയവ ഹെല്‍മറ്റിലുണ്ട്. സംവിധാനം, ടച്ച് സെന്‍സറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സെര്‍വോ മോട്ടറുകള്‍ തുടങ്ങിയവ ഹെല്‍മറ്റിലുണ്ട്. പ്രാഥമിക മാതൃക ത്രീഡി പ്രിന്റ് ചെയ്‌തെടുക്കുകയായിരുന്നു. എന്‍ഐടി പ്രഫസര്‍മാരുടെ സഹായത്തോടെയായിരുന്നു നിര്‍മാണം. എറണാകുളം സ്വദേശിയാണു സോജിത് ടിജു. ആന്ധ്രപ്രദേശ് സ്വദേശിയാണ് ശ്രീഅഭിരാം.

News Now

Summary

Students develop 'Iron Man' helmet that closes upon detecting a gun

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates