
10.6 ലക്ഷം കോടിയുടെ വമ്പന്‍ ഡീല്‍ ! വാര്‍ണര്‍ ബ്രോസിനെ ഏറ്റെടുത്തത് പാരമൗണ്ട്
പുതിയ കമ്പനി 'സ്കൈഡാന്‍സ് കോര്പ്പറേഷന്' എന്ന പേരില്‍ പ്രവര്‍ത്തിക്കും

വാഷിങ്ടണ്‍: ഹോളിവുഡിലെ ചലച്ചിത്രനിര്‍മാണ കമ്പനികളായ പാരമൗണ്ട് സ്കൈഡാന്‍സും വാര്‍ണര്‍ ബ്രോസ് ഡിസ്കവറിയും ലയിച്ചു. 10.6 ലക്ഷം കോടിരൂപയ്ക്കാണ് വാര്‍ണര്‍ ബ്രോസിനെ പാരമൗണ്ട് ഏറ്റെടുത്തത്. പുതിയ കമ്പനി 'സ്കൈഡാന്‍സ് കോര്പ്പറേഷന്' എന്ന പേരില്‍ പ്രവര്‍ത്തിക്കും.
ലയനത്തോടെ എച്ച്.ബി.ഒ., വാര്‍ണര്‍ ബ്രോസ്, സിബിഎസ്, നിക്കലോഡിയന്‍, ഷോടൈം, കോമഡി സെന്‍ട്രല്‍, ഡിസി സ്റ്റുഡിയോസ്, ഫുഡ് നെറ്റ്വര്‍ക്ക് തുടങ്ങിയ ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങള്‍ ഒരു കമ്പനിയുടെ കീഴിലാകും. ഹാരി പോട്ടര്‍, ഗെയിം ഓഫ് ത്രോണ്‍സ്, ദ ലോര്‍ഡ് ഓഫ് ദ റിങ്സ്, മിഷന് ഇംപോസിബിള്‍, ഇന്‍ഡ്യാന ജോണ്‍സ് തുടങ്ങിയ പ്രശസ്ത ചലച്ചിത്ര പരമ്പരകളും ഇനി ഒരേ ഉടമസ്ഥതയിലാകും.
ചലച്ചിത്രമേഖലയിലെ മത്സരത്തെ ബാധിക്കുമെന്നും ഉപഭോക്താക്കള്‍ക്ക് ചെലവ് വര്‍ധിക്കുമെന്നും ആരോപിച്ച് ലയനത്തിനെതിരേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിയമവ്യവഹാരങ്ങളുണ്ടായിരുന്നു. ഒടുവില്‍ ചില നിബന്ധനകള്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ലയനത്തിന് അനുമതി ലഭിച്ചത്. വാര്‍ണര്‍ ബ്രോസിന് കീഴിലുള്ള വാര്‍ത്താസ്ഥാപനങ്ങളായ സിഎന്‍എന്‍, സിബിഎസ് എന്നിവയുടെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്.
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Summary
Paramount completed a massive ₹10.6 lakh crore ($110 billion) acquisition of Warner Bros Discovery
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




