ഇന്ധന വിലയിൽ ഇന്നും വർദ്ധന; ഒരാഴ്ചയ്ക്കിടെ കൂടിയത് ഒരു രൂപയിലധികം  

പെട്രോളിന് 24 പൈസയും, ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST
Edited by :migrator

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 24 പൈസയും, ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 94 രൂപ 56 പൈസയും, ഡീസലിന് 89 രൂപ 57 പൈസയുമാണ് ഇന്നത്തെ വില.

എറണാകുളത്ത് 92 രൂപ 51 പൈസയാണ് പെട്രോള്‍ വില. ആലപ്പുഴയില്‍ 92.98 രൂപയും കോഴിക്കോട് 92.90 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. എറണാകുളത്തെ ഡീസല്‍ വില 87 രൂപ 49 പൈസയാണ്. ആലപുഴയില്‍ 87.94 രൂപയും കോഴിക്കോട് 87.90 രൂപയുമാണ് ഇന്നത്തെ ഡീസല്‍ വില.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ചാം തവണയാണ് ഇന്ധനവിലയിൽ വർദ്ധനവുണ്ടായത്. ഏഴ് ദിവസത്തിൽ പെട്രോൾ വില 1.31 രൂപ വർദ്ധിച്ചു. ഡീസൽ വിലയിൽ കഴിഞ്ഞ ആഴ്ച 1.57 രൂപയാണ് ഉയർന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now