
'ധോനിയെ ആദരിക്കാന്‍ ഏഴു രൂപ നാണയം ഇറക്കുമെന്ന് ആര്‍ബിഐ'; സത്യാവസ്ഥ
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോനിയോടുള്ള ആദരസൂചകമായി റിസര്‍വ് ബാങ്ക് ഏഴുരൂപയുടെ നാണയം ഇറക്കുമെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചാരണം

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോനിയോടുള്ള ആദരസൂചകമായി റിസര്‍വ് ബാങ്ക് ഏഴുരൂപയുടെ നാണയം ഇറക്കുമെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചാരണം. ധോനിയുടെ പേരും ചിത്രവും ആലേഖനം ചെയ്തിരിക്കുന്ന ഏഴു രൂപ നാണയം റിസര്‍വ് ബാങ്ക് ഇറക്കുമെന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് ധോനി നല്കിയ സംഭാവന മാനിച്ചാണ് ആര്‍ബിഐ നാണയം ഇറക്കാന്‍ പോകുന്നതെന്നും ചിത്രം അവകാശപ്പെടുന്നു. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജമാണെന്നും കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.
ധോനിയുടെ പേരില്‍ ഏഴു രൂപ നാണയം ഇറക്കുമെന്ന ചിത്രത്തിലെ അവകാശവാദം വ്യാജമാണ്. ഇത്തരത്തില്‍ ഒരു നാണയം ഇറക്കുന്ന കാര്യം സാമ്പത്തികകാര്യ വകുപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ധനമന്ത്രാലയം, വാര്‍ത്താവിതരണ മന്ത്രാലയം തുടങ്ങിയവയെ ടാഗ് ചെയ്ത് കൊണ്ടുള്ള പിഐബി ഫാക്ട് ചെക്ക് ഹാന്‍ഡിലില്‍ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു.
An image circulating on social media claims that a new â¹7 coin will be released to honor Mahendra Singh Dhoni for his contributions to Indian Cricket.#PIBFactCheck
— PIB Fact Check (@PIBFactCheck) November 14, 2024
âï¸ The claim made in the image is #fake.
âï¸ The Department of Economic Affairs has made NO such announcement. pic.twitter.com/rgFwmVUPbL
ഇതിനോടകം നിരവധി സോഷ്യല്‍മീഡിയ ഉപയോക്താക്കളാണ് ഈ ചിത്രം പങ്കുവെച്ചത്. ഇത്തരം വാര്‍ത്തകള്‍ സംബന്ധിച്ച് പൗരന്മാര് അതീവജാഗ്രത പുലര്‍ത്തുകയും യാതൊരു പരിശോധനയും കൂടാതെ അവ ഷെയര്‍ ചെയ്യുകയും ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന



