
ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി?, സ്നാപ്ഡ്രാഗണ്‍ ചിപ്പ്; പോക്കോയുടെ പുതിയ ഫോണ്‍ ലോഞ്ച് ജൂണ്‍ 24ന്
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോയുടെ പുതിയ ഫോണിന്റെ ലോഞ്ച് ജൂണ്‍ 24ന്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോയുടെ പുതിയ ഫോണിന്റെ ലോഞ്ച് ജൂണ്‍ 24ന്. മാര്‍ച്ചില്‍ പോക്കോ എഫ്7 ( Poco) പ്രോയും പോക്കോ എഫ്7 അള്‍ട്രയും കമ്പനി പുറത്തിറക്കിയിരുന്നു. ഇതിന് പുറമേയാണ് അടുത്ത ആഴ്ച സീരീസിലെ വാനില മോഡലും പുറത്തിറങ്ങുന്നത്. ജൂണ്‍ 24 ന് വൈകുന്നേരം 5.30 ന് പോക്കോ എഫ്7 അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
ഡ്യുവല്‍ കാമറ സജ്ജീകരണം, മെയ്ന്‍ കാമറ 50MP സെന്‍സര്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, സ്നാപ്ഡ്രാഗണ്‍ ചിപ്പ് എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍. കഴിഞ്ഞ വാരാന്ത്യത്തില്‍ 90W വയര്‍ഡ്, 22.5W റിവേഴ്സ് വയര്‍ഡ് ചാര്‍ജിങ്ങുള്ള 7,550 mAh ബാറ്ററി പായ്ക്ക് ആണ് ഫോണ്‍ വാഗ്ദാനം ചെയ്യുക എന്ന് ഫ്ലിപ്പ്കാര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബാറ്ററിയായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ പോക്കോ എഫ്7 റെഡ്മി ടര്‍ബോ 4 പ്രോയുടെ റീബ്രാന്‍ഡഡ് ആയിരിക്കുമെന്നാണ് സൂചന. Snapdragon 8s Gen 4 SoC ആയിരിക്കും ഫോണിന് കരുത്തുപകരുക. 120Hz 1,280p AMOLED സ്ക്രീന്‍, 16GB വരെ റാമും 1TB സ്റ്റോറേജും, IP68 റേറ്റിങ് എന്നിവ ഫോണ്‍ വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News


Apple Event 2026: ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍, ഐഫോണ്‍ പ്രേമികള്‍ക്ക് എന്തെല്ലാം പ്രതീക്ഷിക്കാം?; ലോഞ്ച് ഇന്ന് രാത്രി, തത്സമയം എങ്ങനെ കാണാം?

ഹോണ്ട എലിവേറ്റിന്റെ അപ്ഡേറ്റ് വേര്‍ഷന്‍ വരുന്നു; ലോഞ്ച് അടുത്തമാസം, അറിയാം ഫീച്ചറുകള്‍
