ജാമ്യമില്ലാതെ 20 ലക്ഷം രൂപ വരെ വായ്പ, സ്ത്രീകള്‍ക്ക് പ്രത്യേക കിഴിവ്; അറിയാം മുദ്ര യോജനയുടെ പ്രയോജനങ്ങള്‍

കൂടുതല്‍ പേരെ സംരംഭക ലോകത്ത് എത്തിക്കാന്‍ ലക്ഷ്യമിട്ട് 2015 ഏപ്രില്‍ എട്ടിനാണ് പ്രധാനമന്ത്രി മുദ്ര യോജന ആരംഭിച്ചത്.

Pradhan Mantri Mudra Yojana
Pradhan Mantri Mudra Yojanafile
Edited by :dhanojam
Last Updated :16 മേയ് 2026, 1:18 pm IST

കൂടുതല്‍ പേരെ സംരംഭക ലോകത്ത് എത്തിക്കാന്‍ ലക്ഷ്യമിട്ട് 2015 ഏപ്രില്‍ എട്ടിനാണ് കേന്ദ്രസർക്കാർ പ്രധാനമന്ത്രി മുദ്ര യോജന ആരംഭിച്ചത്. കോര്‍പറേറ്റിതര - കൃഷിയിതര സൂക്ഷമ സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായാണ് ഇത് അവതരിപ്പിച്ചത്. തുടക്കത്തില്‍ ഇതിന് കീഴില്‍ മൂന്ന് വായ്പാ പദ്ധതികളാണ് ഉണ്ടായിരുന്നത്. വൈ, ശിശു, കിഷോര്‍, തരുണ്‍ എന്നി പേരുകളിലായിരുന്നു വായ്പ.

ആവശ്യമായ സാമ്പത്തികം ലഭിക്കാത്ത സംരംഭകര്‍ക്ക് ജാമ്യമില്ലാതെ ധനസഹായം നല്‍കുകയെന്നതാണ് മുദ്രാ യോജനയുടെ ലക്ഷ്യം. എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും മുദ്ര ലോണിന് അപേക്ഷിക്കാമെങ്കിലും പ്രായം 18 വയസ്സിന് മുകളിലായിരിക്കണം. 50,000 രൂപ വരെ ശിശു വിഭാഗത്തിലും 50,000 മുതല്‍ 5 ലക്ഷം വരെ കിഷോര്‍ വിഭാഗത്തിലും 10 ലക്ഷം രൂപ തരുണ്‍ വിഭാഗത്തിലും ലഭിക്കും. അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം രൂപയുടെ തരുണ്‍ വായ്പ കൃത്യമായി തിരിച്ചടച്ചവര്‍ക്കായി പിന്നീട് അവതരിപ്പിച്ച പദ്ധതിയാണ് തരുണ്‍ പ്ലസ്. ഇതനുസരിച്ച് പത്തുലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

സ്വകാര്യമേഖലാ ബാങ്കുകള്‍, പൊതുമേഖലാ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ (RRBs), ചെറുകിട ധനകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍, നോണ്‍ - ബാങ്കിങ് ഫിനാന്‍സ് കമ്പനികള്‍ (NBFCs) എന്നിവയില്‍ നിന്ന് തരുണ്‍ പ്ലസ് സഹായം ലഭ്യമാകും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് വായ്പ നല്‍കുന്ന സ്ഥാപനങ്ങളാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്.

ശിശു: പുതിയ ബിസിനസുകള്‍ക്ക് പ്രത്യേകിച്ച് പ്രാരംഭ ഘട്ടത്തിലാണെങ്കില്‍ 50,000 രൂപ വരെ വായ്പ നല്‍കുന്നു.

കിഷോര്‍: സംരംഭ വികസനത്തിനായി 50,001 രൂപ മുതല്‍ 5 ലക്ഷം വരെ വായ്പ.

തരുണ്‍: വലിയ നിക്ഷേപം ആവശ്യമുള്ള ബിസിനസുകള്‍ക്ക് 5,00,001 ലക്ഷം മുതല്‍ 10 ലക്ഷം വരെ വായ്പ ലഭിക്കും. 10 ലക്ഷം വരെയുള്ള വായ്പയ്ക്ക് 9.30% മുതലാണ് പലിശ ഈടാക്കുന്നത്. 10 ലക്ഷം വായ്പയെടുത്താല്‍ 7 വര്‍ഷം വരെയാണ് വായ്പാ തിരിച്ചടവ് വരുന്നത്.

മുദ്ര ലോണിന് യാതൊരു ഈടും നല്‍കേണ്ടതില്ല. ലോണ്‍ തുക നേരത്തെ തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നവരോട് അധിക ചാര്‍ജുകളൊന്നും ഈടാക്കില്ല. വനിതാ സംരംഭങ്ങള്‍ക്ക് പ്രത്യേക കിഴിവുകള്‍ ഉണ്ട്. സ്ത്രീ വായ്പക്കാര്‍ക്ക് മുദ്ര ലോണുകളുടെ പലിശനിരക്കില്‍ 0.25 ശതമാനം കുറയ്ക്കാന്‍ മഹിളാ ഉദ്യമി യോജന വഴി സാധിക്കും.

News Now

Summary

Pradhan Mantri Mudra Yojana and it's features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates