മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

മകളുടെ ഉന്നത വിദ്യാഭ്യാസത്തിനും മറ്റ് ഭാവി ആവശ്യങ്ങള്‍ക്കുമായി പണം സ്വരൂപിക്കുന്നതിനുള്ള മികച്ച അവസരമാണ് സുകന്യ സമൃദ്ധി യോജന

Sukanya Samriddhi Yojana
Sukanya Samriddhi Yojana Ai image
Edited by :Dhanoj AM
Last Updated :5 ഒക്ടോബർ 2026, 11:28 am IST

മകളുടെ ഉന്നത വിദ്യാഭ്യാസത്തിനും മറ്റ് ഭാവി ആവശ്യങ്ങള്‍ക്കുമായി പണം സ്വരൂപിക്കുന്നതിനുള്ള മികച്ച അവസരമാണ് സുകന്യ സമൃദ്ധി യോജന. സുകന്യ സമൃദ്ധി യോജനയില്‍ പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി.

ആദ്യത്തെ 15 വര്‍ഷത്തേയ്ക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് ഇതിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്. അതായത് 21 വര്‍ഷം കഴിഞ്ഞാല്‍ പണം പിന്‍വലിക്കാം. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാന്‍ അനുവദിക്കും. പെണ്‍കുട്ടിക്ക് 18 വയസ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍ അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്.

പദ്ധതിയില്‍ വര്‍ഷംതോറും 1.5 ലക്ഷം രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ അത് ഏകദേശം 71.8 ലക്ഷം രൂപയായി വളരും. നിക്ഷേപ കാലയളവിലുടനീളം വാര്‍ഷിക പലിശനിരക്ക് 8.2 ശതമാനമായിരിക്കും എന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഈ തുക അനുമാനിക്കുന്നത്. കാരണം ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ഇതിന്റെ പലിശനിരക്ക് നിര്‍ണയിക്കുന്നുണ്ട്. ഇവിടെ ആകെ നിക്ഷേപം വരുന്നത് 22.5 ലക്ഷം രൂപയാണ്. പലിശയിനത്തില്‍ മാത്രം 49.3 ലക്ഷം രൂപ ലഭിക്കുന്നതോടെയാണ് കൈയില്‍ കിട്ടുന്ന തുക 71.8 ലക്ഷമായി വളരുന്നത്.

ആദ്യ പതിനഞ്ച് വര്‍ഷമാണ് നിക്ഷേപിക്കേണ്ടത്. തുടര്‍ന്നുള്ള ആറുവര്‍ഷം ഈ തുക അക്കൗണ്ടില്‍ കിടന്ന് തന്നെ വളരും. പത്തുവയസു വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. 2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

News Now

Summary

Sukanya Samriddhi Yojana calculator

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates