
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ തലപ്പത്ത് പാലക്കാട്ടുകാരി,ആരാണ് പ്രിയ നായര്‍?
നിലവില്‍ യൂണിലിവറിന്റെ ബ്യൂട്ടി ആന്‍ഡ് വെല്‍ബീയിംഗ് വിഭാഗം പ്രസിഡന്റാണ് പ്രിയ നായര്‍.

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ (എച്ച്യുഎല്) തലപ്പത്ത് മലയാളി വനിത. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായി പ്രിയ ഓഗസ്റ്റ് 1 മുതല്‍ നിയമിതയാകുമെന്ന് എച്ച്യുഎല് അറിയിച്ചു. നിലവില്‍ യൂണിലിവറിന്റെ ബ്യൂട്ടി ആന്‍ഡ് വെല്‍ബീയിംഗ് വിഭാഗം പ്രസിഡന്റാണ് പ്രിയ നായര്‍.
എച്ച്യുഎലിന്റെ സിഇഒയും എംഡിയുമായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ച രോഹിത് ജാവയുടെ പിന്‍ഗാമിയായാണ് പ്രിയ നായര്‍ എത്തുന്നത്. രോഹിത് ജാവ ഈ മാസം 31 ന് കമ്പനിയുടെ സിഇഒ, എംഡി സ്ഥാനങ്ങള്‍ ഒഴിയുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
പാലക്കാട് സ്വദേശിനിയായ പ്രിയ നായര്‍ പുനെയിലെ സിംബയോസിസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എംബിഎ നേടിയ ശേഷം 1995 ലാണ് എച്ച്യുഎലില്‍ ചേര്‍ന്നത്. ഹോം കെയര്‍, ബ്യൂട്ടി ആനഡ് വെല്‍ബിയിങ്, പേഴ്സണല്‍ കെയര്‍ ബിസിനസുകള്‍ എന്നിവയിലുടനീളം നിരവധി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് റോളുകള്‍ കൈകാര്യം ചെയ്തു. 2014നും 2020നും ഇടയില്‍ എച്ച്യുഎലിലെ ഹോം കെയര്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. 2020 മുതല്‍ 2022 വരെ ബ്യൂട്ടി ആന്‍ഡ് പേഴ്സണല്‍ കെയര്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി. 2023 മുതല്‍ യൂണിലിവറിന്റെ അതിവേഗം വളരുന്ന ബിസിനസുകളിലൊന്നായ ബ്യൂട്ടി ആന്‍ഡ് വെല്‍ബീയിങ്ങിന്റെ പ്രസിഡന്റാണ് പ്രിയ.
2025 സാമ്പത്തിക വര്‍ഷത്തില്‍ 60,680 കോടി രൂപയുടെ വിറ്റുവരവാണ് എച്ച്യുഎല് നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിറ്റുവരവില്‍ 2 ശതമാനം വര്‍ധനവുണ്ടായി. നികുതികള്‍ കിഴിച്ചുള്ള ലാഭം 5 ശതമാനം വര്‍ധിച്ച് 10,644 കോടി രൂപയായയായും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Leading FMCG brand Hindustan Unilever Limited has appointed Priya Nair from Kerala as Chief Executive Officer and Managing Director
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



