കൂടുതൽ മേക്കപ്പ് എന്നതിൽ നിന്ന് മാറി സ്വാഭാവിക ഭംഗിക്ക് പ്രാധാന്യം നൽകുന്നതാണ് 2026ലെ ബ്യൂട്ടി ട്രെൻഡുകളുടെ പ്രധാന പ്രത്യേകത. തിളങ്ങുന്ന നഖങ്ങൾ, ഗ്ലോസി ലിപ്സ്, സോഫ്റ്റ് ബ്ലഷ്, സ്വാഭാവികമായി തോന്നുന്ന ചർമ്മം തുടങ്ങി എളുപ്പത്തിൽ പരീക്ഷിക്കാവുന്ന നിരവധി ലുക്കുകളാണ് ഇപ്പോൾ ട്രെൻഡാകുന്നത്..ബ്യൂട്ടി ട്രെൻഡുകൾ ഓരോ വർഷവും മാറുന്നുണ്ടെങ്കിലും 2026ലെ മാറ്റം കുറച്ചുകൂടി ശ്രദ്ധേയമാണ്. മുഖത്ത് കനത്ത മേക്കപ്പ് ചെയ്ത് സ്വാഭാവികത മറയ്ക്കുന്നതിനേക്കാൾ, സ്വന്തം സവിശേഷതകൾക്ക് പ്രാധാന്യം നൽകുന്ന ലുക്കുകളിലേക്കാണ് ശ്രദ്ധ മാറുന്നത്..2026ലെ ഏറ്റവും ശ്രദ്ധേയമായ നെയിൽ ട്രെൻഡുകളിൽ ഒന്നാണ് സോപ്പ് നെയിൽസ്. വൃത്തിയായി കഴുകിയതുപോലെ തോന്നിക്കുന്ന, വളരെ നേരിയ പിങ്ക് അല്ലെങ്കിൽ ന്യൂഡ് നിറത്തിലുള്ള, തിളക്കമുള്ള നഖങ്ങളാണിത്. നഖത്തിന്റെ സ്വാഭാവിക നിറം മറയ്ക്കാതെ ഗ്ലോസി ടോപ്പ് കോട്ട് ഉപയോഗിക്കുന്നതാണിത്..മാറ്റ് ലിപ്സ്റ്റിക്കിന്റെ കാലത്തിന് പിന്നാലെ തിളക്കമുള്ള ചുണ്ടുകൾ വീണ്ടും ശക്തമായി തിരിച്ചെത്തുകയാണ്. ലിപ് ഗ്ലോസ്, ലിപ് ഓയിൽ, ഹൈഡ്രേറ്റിംഗ് ലിപ് ബാം എന്നിവ ഉപയോഗിച്ച് സ്വാഭാവിക നിറത്തോടൊപ്പം തിളക്കം നൽകുന്നതാണ് ഇപ്പോഴത്തെ രീതി..പ്രത്യേകിച്ച് ന്യൂഡ്, പിങ്ക്, ബെറി തുടങ്ങിയ സ്വാഭാവികമായി തോന്നുന്ന നിറങ്ങളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. കനത്ത ലിപ്സ്റ്റിക്കിന് പകരം ഒരു ലിപ്പ് ലൈനറും ഗ്ലോയും മാത്രം ഉപയോഗിച്ച് ഈ ലുക്ക് നേടാം..ചുണ്ടിന്റെ അരികുകൾ കൃത്യമായി വരച്ചതുപോലെ തോന്നിക്കുന്ന ലുക്കിന് പകരം സോഫ്റ്റ്, ബ്ലർഡ് ലിപ്സാണ് 2026ലെ മറ്റൊരു പ്രധാന ട്രെൻഡ്. ലിപ് കളർ ചുണ്ടിന്റെ നടുവിൽ കൂടുതൽ നൽകുകയും അരികുകളിലേക്ക് പതുക്കെ ബ്ലെന്റ് ചെയ്യുകയും ചെയ്യുന്നതാണ് രീതി. അതിനാൽ ചെറിയ പിഴവുകൾ പോലും മേക്കപ്പിന്റെ ഭാഗം പോലെയാണ് തോന്നുക..ചർമ്മത്തിൽ സ്വാഭാവികമായ ഈർപ്പവും തിളക്കവും തോന്നിക്കുന്ന ഗ്ലോയിങ് സ്കിൻ ലുക്കും ഇപ്പോഴും ട്രെൻഡിൽ തുടരുന്നു. എന്നാൽ മുഖത്ത് അമിതമായി ഹൈലൈറ്റർ ഉപയോഗിക്കുന്നതിനേക്കാൾ, സ്കിൻ കെയറിലൂടെ ചർമ്മത്തെ നന്നായി മോയിസ്ചറൈസ് ചെയ്ത് നേരിയ തിളക്കം നൽകുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധ..കൃത്യമായ ഐലൈനർ വരയ്ക്കുന്നതിന് പകരം അല്പം സ്മഡ്ജ്ഡ്, ലിവ്ഡ് ഇൻ മേക്കപ്പാണ് കണ്ണുകളിലെ പുതിയ ട്രെൻഡ്. കറുപ്പിന് പകരം ബ്രൗൺ, ടോപ്പ് (taupe), എസ്പ്രെസോ തുടങ്ങിയ മൃദുവായ നിറങ്ങൾ ഉപയോഗിച്ച് കണ്ണിന് ചുറ്റും നേരിയ ഡെഫനിഷൻ നൽകാം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates