
മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്റെ വേഗം അറിയാമോ?; രാജ്യത്തെ ആദ്യ ബാലസ്റ്റ്ലെസ് ട്രാക്ക് സംവിധാനം, വീഡിയോ പങ്കുവെച്ച് മന്ത്രി
ട്രെയിനിന്റെ പരമാവധി വേഗം 320 കിലോമീറ്റര്‍ ആയിരിക്കും

ന്യൂഡല്‍ഹി: മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ബാലസ്റ്റ്ലെസ് ട്രാക്ക് സംവിധാനത്തിന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിനിന്റെ പരമാവധി വേഗം 320 കിലോമീറ്റര്‍ ആയിരിക്കും. 153 കിലോമീറ്റര്‍ നീളമുള്ള വയഡക്ട് പൂര്‍ത്തിയായി. കൂറ്റന്‍ തൂണുകള്‍ക്ക് മുകളിലൂടെയാണ് ബുള്ളറ്റ് ട്രെയിന്‍ കടന്നുപോകുക. 295.5 കിലോമീറ്റര്‍ തൂണുകളുടെ നിര്‍മാണവും പൂര്‍ത്തിയായതായും എക്സില്‍ വീഡിയോ സഹിതമുള്ള കുറിപ്പില്‍ മന്ത്രി വ്യക്തമാക്കി.
1.08 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ കേന്ദം 10000 കോടിയാണ് മുതല്‍മുടക്കുന്നത്. ബുള്ളറ്റ് ട്രെയിന്‍ കടന്നുപോകുന്ന ഗുജറാത്ത്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ 5000 കോടി വീതം ചെലവഴിക്കും. ബാക്കി തുക ജപ്പാനില്‍ നിന്ന് വായ്പയായാണ് സ്വീകരിക്കുക. വായ്പയ്ക്ക് 0.1 ശതമാനം പലിശയാണ് നല്‍കുക.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലോകത്ത് ഉയര്‍ന്ന സ്പീഡ് ലൈനുകള്‍ക്കായി ബാലസ്റ്റ്ലെസ് ട്രാക്ക് ഉപയോഗിക്കുന്നത് വര്‍ധിച്ച് വരികയാണ്. ഇന്ത്യയില്‍ ഇതാദ്യമായാണ് ബാലസ്റ്റ്ലെസ് ട്രാക്ക് സംവിധാനം ഉപയോഗിക്കുന്നത്. നൂതനമായ ട്രാക്ക് സിസ്റ്റത്തില്‍ പ്രീ-കാസ്റ്റ് ട്രാക്ക് സ്ലാബുകള്‍ റെയിലില്‍ ഉറപ്പിച്ചിരിക്കുന്നു. ഈ സ്ലാബ് RC ട്രാക്കിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന് ഏകദേശം 300മില്ലിമീറ്റര്‍ കനം ഉണ്ട്. ആര്‍സി ട്രാക്ക് ബെഡിന് 2420 മില്ലിമീറ്ററാണ് വീതി. ഇത് സ്ഥിരത ഉറപ്പാക്കുന്നുവെന്ന് നാഷണല്‍ ഹൈ-സ്പീഡ് റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് പറഞ്ഞു.
Bharatâs first ballastless track for #BulletTrain !
— Ashwini Vaishnaw (मà¥à¤¦à¥ à¤à¤¾ परिवार) (@AshwiniVaishnaw) March 28, 2024
â320 kmph speed threshold
â153 km of viaduct completed
â295.5 km of pier work completed
More to come in Modi 3.0 pic.twitter.com/YV6vP4tbXS
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


