
ട്രാക്ക് അറ്റകുറ്റപ്പണി: മൂന്നു ട്രെയിനുകൾ കോട്ടയം വഴി, ടാറ്റ നഗർ എക്സ്പ്രസ് ആലുവ വരെ മാത്രം
ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകൾ കോട്ടയം വഴിയാകും സർവീസ് നടത്തുക
കൊച്ചി: എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ മാറ്റം. ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകൾ കോട്ടയം വഴിയാകും സർവീസ് നടത്തുക. 25-ന് ഗുരുവായൂരിൽ നിന്നു പുറപ്പെടുന്ന ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്സ്പ്രസ്, 25-ന് മംഗളൂരുവിൽനിന്നു പുറപ്പെടുന്ന മംഗളൂരു -തിരുവനന്തപുരം മാവേലി എക്സ്പ്രസ് , 25-ന് എം.ജി.ആർ. ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന എം.ജി.ആർ. ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എ.സി. സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവയാണ് കോട്ടയം വഴി സർവീസ് നടത്തുക.
WHAT TO READ NEXT

വൈദ്യുതി കണക്ഷന് ഫീസ് കുത്തനെ കൂട്ടി; മൂന്നിരട്ടി വരെ വര്‍ധന
എഗ്‌മോർ എക്സ്പ്രസ് എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകൾക്കു പകരം കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിർത്തുമെന്ന് റെയിൽവേ അറിയിച്ചു. മാവേലി എക്സ്പ്രസ് എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകൾക്കു പകരം എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിർത്തുന്നതാണ്.
ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എ സി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് എറണാകുളം ജങ്ഷൻ, ആലപ്പുഴ എന്നി സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. പകരം എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് നിർത്തുന്നതാണ്. ഇന്ന് ടാറ്റാനഗർ ജങ്ഷനിൽ നിന്നും പുറപ്പെടുന്ന ടാറ്റാനഗർ-എറണാകുളം എക്സ്പ്രസ് (18189) ആലുവയിൽ യാത്ര അവസാനിപ്പിക്കുമെന്നും റെയിൽവേ അറിയിച്ചു.
WHAT TO READ NEXT
ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ; 1,068 കോടി രൂപ അനുവദിച്ചു
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Track maintenance: Three trains diverted via Kottayam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


