റെക്കോര്‍ഡ് വില്‍പ്പന; ചരിത്ര നേട്ടവുമായി ഹ്യുണ്ടായ്

ഈ നേട്ടം കമ്പനിക്ക് 8.7 ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ചയും 33.60 ശതമാനം പ്രതിമാസ വളര്‍ച്ചയും നേടിക്കൊടുത്തു

ക്രെറ്റഎക്‌സ്
Edited by :amalkjoy
Last Updated :3 ഫെബ്രുവരി 2024, 2:17 pm IST

ന്യൂഡല്‍ഹി: എക്കാലത്തെയും ഉയര്‍ന്ന ആഭ്യന്തര പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ആഭ്യന്തര വിപണിയില്‍ 57,115 കാറുകളും കയറ്റുമതിക്കായി 10,500 കാറുകളും ഉള്‍പ്പെടെ മൊത്തം 67,615 കാറുകള്‍ ജനുവരിയില്‍ ഹ്യുണ്ടായ് വില്‍പ്പന നടത്തി.

ഈ നേട്ടം കമ്പനിക്ക് 8.7 ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ചയും 33.60 ശതമാനം പ്രതിമാസ വളര്‍ച്ചയും നേടിക്കൊടുത്തു. മെച്ചപ്പെടുത്തിയ സ്‌റ്റൈലിംഗ്, പുതുക്കിയ ഇന്റീരിയറുകള്‍, പുതിയ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ എന്നിവ സഹിതമുള്ള ക്രെറ്റ ഫെയ്സ്ലിഫ്റ്റിന്റെ വരവാണ് കമ്പനിയെ വമ്പന്‍ വില്‍പ്പനയ്ക്ക് സഹായിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

''ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അതിന്റെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ ആഭ്യന്തര വില്‍പ്പനയായ 57,115 യൂണിറ്റ് കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14% വളര്‍ച്ച നേടി'' ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ സിഒഒ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

പുതുതായി ലോഞ്ച് ചെയ്ത ഹ്യൂണ്ടായ് ക്രെറ്റയോടുള്ള മികച്ച ഉപഭോക്തൃ പ്രതികരണമാണ് കമ്പനിയുടെ വില്‍പ്പന കൂട്ടിയത്, ബുക്കിങ് ഓപ്പണ്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ ഇതിനകം തന്നെ 50,000 ബുക്കിങ്ങുകള്‍ നേടി. കൂടാതെ, കമ്പനിയുടെ എന്‍ട്രി എസ്യുവി എക്സ്റ്റര്‍ മികച്ച വില്‍പ്പന നേടുന്നതിനൊപ്പം രാജ്യത്തെ മികച്ച ഓട്ടോ അവാര്‍ഡുകള്‍ നേടിക്കൊണ്ട് വിപണിയില്‍ അതിശയകരമായ നേട്ടം കൈവരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now