
'ഗോള്‍ഡന്‍ നീരു', ഏഷ്യന്‍ റെക്കോര്‍ഡ്; ഷൂട്ടിങില്‍ ഇന്ത്യക്ക് സ്വര്‍ണം!
ഏഷ്യന്‍ ഗെയിംസ് വനിതാ ട്രാപ് ഷൂട്ടിങ് വ്യക്തിഗത പോരിലാണ് നേട്ടം

നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യ കാത്തിരുന്ന വ്യക്തിഗത സ്വര്‍ണം ഒടുവില്‍ കിട്ടി. വനിതകളുടെ ട്രാപ് ഷൂട്ടിങ് വ്യക്തിഗത ഇനത്തില്‍ നീരു ദണ്ഡയാണ് ഇന്ത്യക്ക് സുവര്‍ണ നേട്ടം സമ്മാനിച്ചത്. ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് നീരുവിന്റെ കിടിലന്‍ പ്രകടനം.
താരത്തിന്റെ രണ്ടാം മെഡല്‍ കൂടിയാണിത്. നേരത്തെ ഇതേ ഇനത്തില്‍ ടീം വിഭാഗത്തില്‍ ഇന്ത്യ വെള്ളി നേടിയപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് സമ്മാനിച്ച് ഇന്ത്യക്ക് വെള്ളി ഉറപ്പിച്ചതും നീരുവായിരുന്നു.
ടീം ഇനത്തില്‍ പ്രകടിപ്പിച്ച മികവ് വ്യക്തിഗത പോരിലും താരം പുറത്തെടുത്തു. മത്സരത്തില്‍ 30 ഷോട്ടില്‍ 28ഉം പോയിന്റിലേക്ക് ബുള്ളറ്റ് പായിച്ചാണ് നീരുവിന്റെ ഗോള്‍ഡന്‍ മുന്നേറ്റം. താരം ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്.
ചൈനയുടെ സന് യോങിനാണ് വെള്ളി. കുവൈറ്റിന്റെ ഹജര്‍ അബ്ദുല്മാലിക്കിനാണ് വെങ്കലം. ചൈനീസ് താരം 26 പോയിന്റുകളാണ് നേടിയത്. ഹജര്‍ 21 പോയിന്റുകളും.
ഗെയിംസില്‍ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണമാണിത്. നിലവില്‍ ഇന്ത്യ 47 മെഡലുകളുമായി 11ാം സ്ഥാനത്ത്. 5 സ്വര്‍ണം, 21 വീതം വെള്ളി, വെങ്കലം മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കി.
WHAT TO READ NEXT

ഉന്നം പിഴയ്ക്കാതെ ഷൂട്ടര്‍മാര്‍! ഇന്ത്യക്ക് മറ്റൊരു 'വെള്ളി' കൂടി
WHAT TO READ NEXT

'ഒരേ ദൂരം, ഒരേ വേദന'; 8.07 മീറ്റര്‍, അര നൂറ്റാണ്ടിന്റെ സമാനത
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Shooter Neeru Dhanda clinched India's fifth gold medal of the 2026 Asian Games with a sensational performance in rainy conditions on the shotgun range
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


