
വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ; മൂന്ന് മാസത്തിനുള്ളില്‍, നിതിന്‍ ഗഡ്കരി ലോക്സഭയില്‍
വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് പണമടയ്ക്കാതെ തന്നെ 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതി മൂന്ന് മാസത്തിനുള്ളില്‍ രാജ്യമാകെ നടപ്പാക്കും

ന്യൂഡല്‍ഹി: വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് പണമടയ്ക്കാതെ തന്നെ 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതി മൂന്ന് മാസത്തിനുള്ളില്‍ രാജ്യമാകെ നടപ്പാക്കും. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് ലോക്സഭയില്‍ ഇക്കാര്യം അറിയിച്ചത്.
ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ആരോഗ്യ പദ്ധതിയില്‍ എംപാനല്‍ ചെയ്ത ആശുപത്രികളിലാണ് ഒരാഴ്ചത്തെ ചികിത്സ ലഭ്യമാക്കുക. തുക, അതത് മോട്ടോര്‍ വാഹന അപകട ഫണ്ടില്‍ നിന്ന് ആശുപത്രികള്‍ക്ക് നല്‍കും. മാര്‍ച്ചില്‍ ആരംഭിച്ച പൈലറ്റ് പദ്ധതി വഴി 2100 പേരുടെ ജീവന് രക്ഷിച്ചതായി അദ്ദേഹം അറിയിച്ചു.
ദേശീയ ആരോഗ്യ അതോറിറ്റി, പൊലീസ്, എംപാനല്‍ ചെയ്ത ആശുപത്രികള്‍, സംസ്ഥാന ആരോഗ്യവകുപ്പ്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ എന്നിവയും പദ്ധതിയില്‍ പങ്കാളികളാകും. പദ്ധതിക്ക് പണം കണ്ടെത്താന്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ സഹായവും ഗതാഗതമന്ത്രാലയം തേടിയിട്ടുണ്ട്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് തുകയും 2.97 ശതമാനം മോട്ടോര്‍ വാഹനാപകട ഫണ്ടിലേക്ക് മാറ്റണമെന്നാണ് മന്ത്രാലയത്തിന്റെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


പ്രാരംഭ വില 10.32 ലക്ഷം രൂപ, മൂന്ന് ഡോറുള്ള അപ്ഡേറ്റ് വേര്‍ഷന്‍; ഥാര്‍ ഫെയ്സ് ലിഫ്റ്റ് വിപണിയില്‍

മൂന്ന് മാസം കൂടുമ്പോള്‍ 1.23 ലക്ഷം രൂപ 'പെന്ഷന്'; സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീമില്‍ ഇങ്ങനെ നിക്ഷേപിക്കൂ!
