വില 16 കോടി, ഇന്ത്യയിലെ ആദ്യ റോള്‍സ്-റോയ്‌സ് ഗോസ്റ്റ് സ്വന്തമാക്കി മലയാളി സംരംഭകന്‍

രാജ്യത്തെ ഏറ്റവും വില കൂടിയ വാഹന രജിസ്റ്ററേഷന്‍ നമ്പര്‍ സ്വന്തമാക്കി വേണു ഗോപാലകൃഷ്ണന്‍ ശ്രദ്ധനേടിയിരുന്നു.

rolls-royce-black-badge-ghost-series-ii-first-car-in-india-owns-by-kerala-man
ഇന്ത്യയിലെ ആദ്യ റോൾസ്-റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II കാർ വേണു ഗോപാലകൃഷ്ണന് കൈമാറി കുൻ എക്‌സ്‌ക്ലൂസീവ് സെയിൽസ് ജനറൽ മാനേജർ ഹിതേഷ് നായികും കേരള സെയിൽസ് മാനേജർ കോളിൻ എൽസണും
Edited by :Amal Joy
Last Updated :19 മേയ് 2025, 10:14 am IST

കൊച്ചി: രാജ്യത്തെ ആദ്യ റോള്‍സ്-റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II കേരളത്തില്‍. 16 കോടി രൂപ ഓണ്‍ റോഡ് വിലയുള്ള വാഹനം ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ വേണു ഗോപാലകൃഷ്ണനാണ് സ്വന്തമാക്കിയത്. രാജ്യത്തെ ഏറ്റവും വില കൂടിയ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ സ്വന്തമാക്കി വേണു ഗോപാലകൃഷ്ണന്‍ ശ്രദ്ധനേടിയിരുന്നു.

കളമശ്ശേരി ചാക്കോളാസ് പവലിയനില്‍ നടന്ന ചടങ്ങില്‍ റോള്‍സ്-റോയ്‌സ് ഡീലറായ ചെന്നൈ കുന്‍ എക്‌സ്‌ക്ലൂസീവിനെ പ്രതിനിധീകരിച്ച് സെയില്‍സ് ജനറല്‍ മാനേജര്‍ ഹിതേഷ് നായികും കേരള സെയില്‍സ് മാനേജര്‍ കോളിന്‍ എല്‍സണും പങ്കെടുത്തു.

റോള്‍സ്-റോയ്‌സ് നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും ശക്തവും സാങ്കേതികമായി പുരോഗമിച്ചതുമായ കാറാണ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II. സാധാരണ 'ഗോസ്റ്റി'നേക്കാള്‍ കരുത്തും സ്റ്റൈലും കൂടിയ മോഡലാണ് ബ്ലാക് ബാഡ്ജ്.

6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് ഗോസ്റ്റിലുമുള്ളത്. എട്ട് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ ബോക്‌സും ഓള്‍-വീല്‍-ഡ്രൈവും ഓള്‍-വീല്‍-സ്റ്റിയറിങ് ചേസിസും ഉള്ള ഈ കാറിന് ഗോസ്റ്റ് സീരീസ് കക വിനേക്കാള്‍ 29 പിഎസ് കൂടുതല്‍ പവറും 50 ന്യൂട്ടണ്‍ മീറ്റര്‍ കൂടുതല്‍ ടോര്‍ക്കുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now