
1,949 ഒഴിവുകൾ, പന്ത്രണ്ടാം ക്ലാസ് മതി ; ബാങ്ക് ഓഫ് ബറോഡയുടെ കീഴിൽ അവസരം!
കളക്ഷൻസ്, ഡിജിറ്റൽ ബാങ്കിങ്, ട്രേഡ് ഫിനാൻസ്, അക്കൗണ്ട് മാനേജ്മെന്റ്, എച്ച്.ആർ, ഐ.ടി, റീട്ടെയിൽ സെയിൽസ്, ഡിജിറ്റൽ ഓൺബോർഡിങ്, ആധാർ ഓപ്പറേഷൻസ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

ബാങ്ക് ഓഫ് ബറോഡയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ബറോഡ ഗ്ലോബൽ ഷെയേർഡ് സർവീസസ് ലിമിറ്റഡിൽ (BGSSL) വിവിധ തസ്തികകളിലായി 1,949 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കളക്ഷൻസ്, ഡിജിറ്റൽ ബാങ്കിങ്, ട്രേഡ് ഫിനാൻസ്, അക്കൗണ്ട് മാനേജ്മെന്റ്, എച്ച്.ആർ, ഐ.ടി, റീട്ടെയിൽ സെയിൽസ്, ഡിജിറ്റൽ ഓൺബോർഡിങ്, ആധാർ ഓപ്പറേഷൻസ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഗാന്ധിനഗർ, വഡോദര, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കും പാൻ ഇന്ത്യ അടിസ്ഥാനത്തിലുമാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.
പ്രധാന ഒഴിവുകൾ
അപ്രന്റീസ് (ടെലി കോളിങ്) -150
ടെലി-കളക്ഷൻ ഏജന്റ് - 100
ഡിജിറ്റൽ ബാങ്കിങ് എക്സിക്യൂട്ടീവ് - 40
ട്രേഡ് ഫിനാൻസ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് - 25
CASA/FCNR/കോളിങ് എക്സിക്യൂട്ടീവ് - 40
ഫീൽഡ് കളക്ഷൻ ഓഫീസർ - 400
ഡിജിറ്റൽ ഓൺബോർഡിങ് സ്പെഷ്യലിസ്റ്റ് - 400
ലോൺ സെയിൽസ് വിഭാഗത്തിൽ സെയിൽസ് ഓഫീസർ/ASM/രസം - 350
ആധാർ ഓപ്പറേറ്റർ- 400
യോഗ്യത
തസ്തിക അനുസരിച്ച് വിദ്യാഭ്യാസ യോഗ്യതയിലും പ്രവൃത്തിപരിചയത്തിലും വ്യത്യാസമുണ്ട്.
പ്ലസ് ടു, ബിരുദം എന്നിവയാണ് പ്രധാന യോഗ്യതകൾ. ചില തസ്തികകളിലേക്ക് ഫ്രഷേഴ്സിനും അപേക്ഷിക്കാം.
ഫീൽഡ് കളക്ഷൻ ഓഫീസർ, ഡിജിറ്റൽ ഓൺബോർഡിങ് സ്പെഷ്യലിസ്റ്റ്, ആധാർ ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവർക്കും അവസരമുണ്ട്.
ഫീൽഡ് കളക്ഷൻ തസ്തികയ്ക്ക് DRA സർട്ടിഫിക്കേഷനും, ആധാർ ഓപ്പറേറ്റർ തസ്തികയ്ക്ക് NSEIT സർട്ടിഫിക്കറ്റും നിർബന്ധമാണ്.
ടെലികോളർ, ട്രേഡ് ഫിനാൻസ്, ഡെബിറ്റ് കാർഡ് ഓപ്പറേഷൻസ്, ലോൺ സെയിൽസ് തുടങ്ങിയ തസ്തികകളിലേക്ക് സാധാരണയായി ബിരുദവും ബന്ധപ്പെട്ട പ്രവൃത്തിപരിചയവും ആവശ്യമാണ്.
MIS, IT, HR, Procurement തുടങ്ങിയ ഉയർന്ന തസ്തികകൾക്ക് അധിക യോഗ്യതയും പ്രവൃത്തിപരിചയവും വേണം.
WHAT TO READ NEXT

എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് BGSSL ഔദ്യോഗിക കരിയർ പേജിലൂടെ ഓൺലൈനായോ, recruitment@bgss.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡേറ്റ അയച്ചോ അപേക്ഷിക്കാം.
ആദ്യം BGSSL Careers Page സന്ദർശിക്കുക.
അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തിക തെരഞ്ഞെടുക്കുക.
ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങളും ബയോഡേറ്റയും സമർപ്പിക്കുക.
ഇ-മെയിൽ വഴി അപേക്ഷിക്കുന്നവർ അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തി ബയോഡേറ്റ അയയ്ക്കണം.
അപേക്ഷിക്കേണ്ട അവസാന തീയതി 2026 സെപ്റ്റംബർ 30 ആണ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
BGSSL Recruitment 1,949 Vacancies, Plus Two and Graduates Can Apply.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






