
കൂടുതല്‍ വിറ്റത് ജവാന്, ഓണക്കാലത്ത് 759 കോടിയുടെ മദ്യവില്‍പ്പന; ഖജനാവില്‍ എത്തിയത് 675 കോടി
ഉത്രാട ദിനത്തിലായിരുന്നു ഓണക്കാലത്തെ ഏറ്റവും വലിയ മദ്യ വില്‍പ്പന- 116 കോടി. ബെവ്കോയുടെ കണക്ക് അനുസരിച്ച് ആറു ലക്ഷം പേരാണ് അന്നു മാത്രം മദ്യം വാങ്ങിയത്

തിരുവനന്തപുരം: ഓണദിവസങ്ങളില്‍ സംസ്ഥാനത്ത് 759 കോടിയുടെ മദ്യവില്‍പ്പന നടന്നതായി ബെവ്കോ. ഈ മാസം 21 മുതലുള്ള പത്തു ദിവസത്തെ കണക്കാണിത്. 675 കോടി രൂപ ഈ ദിവസങ്ങളില്‍ നികുതിയായി സംസ്ഥാന ഖജനാവില്‍ എത്തി.
കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് 700 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്. ഇക്കുറി 59 കോടി കൂടുതല്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാന്‍വന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് നിര്‍മിക്കുന്ന ജവാന് റം ആണ് ഇക്കുറി ഓണത്തിന് കൂടുതല്‍ വിറ്റുപോയത്.
ഉത്രാട ദിനത്തിലായിരുന്നു ഓണക്കാലത്തെ ഏറ്റവും വലിയ മദ്യ വില്‍പ്പന- 116 കോടി. ബെവ്കോയുടെ കണക്ക് അനുസരിച്ച് ആറു ലക്ഷം പേരാണ് അന്നു മാത്രം മദ്യം വാങ്ങിയത്.
ഈ ഓഗസ്റ്റില്‍ 1799 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 1522 കോടിയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്



