രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍; തിരിച്ചുകയറി ഓഹരി വിപണി, നിഫ്റ്റി 23,600ല്‍

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു

Rupee weakens to record low
രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍Source by : പ്രതീകാത്മക ചിത്രം
Last Updated :14 November 2024, 9:46 am IST

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 84.40 രൂപയായി താഴ്ന്ന് സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ എത്തി. മൂല്യത്തില്‍ ഒരു പൈസയുടെ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് പുതിയ താഴ്ച കുറിച്ചത്.

ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും രൂപയെ ബാധിച്ച മറ്റൊരു ഘടകമാണ്. രൂപയെ പിടിച്ചുനിര്‍ത്താന്‍ ഡോളര്‍ വിറ്റഴിക്കുന്നത് റിസര്‍വ് ബാങ്ക് തുടരുകയാണ്. ഇത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെ ബാധിച്ചിട്ടുണ്ട്.

അതിനിടെ അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ ഓഹരി വിപണി ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തിരിച്ചുകയറി. ബിഎസ്ഇ സെന്‍സെക്‌സ് നൂറിലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 23,600 എന്ന സൈക്കോളജിക്കല്‍ ലെവലിലാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, എച്ച്‌സിഎല്‍ ടെക് ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ അള്‍ട്രാടെക് സിമന്റ്, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ശ്രീറാം ഫിനാന്‍സ് എന്നിവ നഷ്ടത്തിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now