
ഡോളറിനെതിരെ കുതിച്ച് രൂപയുടെ മൂല്യം

News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ന്യൂഡല്‍ഹി: ഡോളറിനെതിരെ കുതിച്ച് രൂപയുടെ മൂല്യം. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 82 പൈസയുടെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 94.96ലേക്കാണ് രൂപയൂടെ മൂല്യം ഉയര്‍ന്നത്.
ഡോളറിന്റെ അമിതമായ ആവശ്യകത കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളാണ് രൂപയ്ക്ക് തുണയായത്. എണ്ണ വിപണന കമ്പനികള്‍ക്കായി നിശ്ചിത ബാങ്കുകള്‍ വഴി പ്രത്യേക ഡോളര്‍ വിന്‍ഡോ ഏര്‍പ്പെടുത്തുന്നതാണ് രൂപയുടെ മൂല്യം ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച ഒരു നടപടി. ചില വിദേശ വിനിമയ ഹെഡ്ജിങ് ഇടപാടുകളുടെ ചെലവ് വര്‍ധിപ്പിക്കുന്ന നടപടികളും ഡോളര്‍ ആവശ്യകത കുറയ്ക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകൂട്ടല്‍. ഇന്നലെ രൂപ 93 പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്. ആറു മാസത്തിനിടയിലെ ഏറ്റവും വലിയ മുന്നേറ്റമായിരുന്നു ഇത്.
അതിനിടെ ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതും രൂപയ്ക്ക് കരുത്താകുന്നുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 1.20 ശതമാനമാണ് ഇടിഞ്ഞത്. ബാരലിന് 105.4 ഡോളര്‍ എന്ന നിലയിലാണ് എണ്ണവില. റഷ്യന്‍ എണ്ണ കൂടുതലായി ആഗോള വിപണിയില്‍ എത്തുമെന്ന പ്രതീക്ഷയാണ് വില കുറയാന്‍ കാരണം. അതേസമയം സൗദി അറേബ്യയും യെമനിലെ ഇറാനെ പിന്തുണയ്ക്കുന്ന ഹൂതി വിമതരും തമ്മിലുള്ള സംഘര്‍ഷം എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
Summary
Rupee jumps 175 paise against US dollar, reasons?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




