റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ; 15 പൈസയുടെ നേട്ടം, ഓഹരി വിപണിയില്‍ നഷ്ടം

സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ

Rupee recovers 15 paise from all-time low
Rupee recovers 15 paise from all-time lowAi image
Last Updated :25 September 2025, 11:00 am IST
Edited by :dhanojam

മുംബൈ: സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ മൂല്യത്തില്‍ 15 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. താഴ്ചയില്‍ റെക്കോര്‍ഡ് നിലവാരമായ 88.75ല്‍ നിന്നാണ് രൂപ തിരിച്ചുകയറിയത്.

വിദേശ വിപണിയില്‍ ഡോളര്‍ ദുര്‍ബലമായതാണ് രൂപയ്ക്ക് തുണയായത്. എച്ച് 1ബി വിസയുടെ ഫീസ് വര്‍ധിപ്പിച്ചതും ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് മേല്‍ അമേരിക്ക അധിക തീരുവ ഏര്‍പ്പെടുത്തിയതും ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രൂപയുടെ മൂല്യം താഴാന്‍ ഇടയാക്കിയത്. ബുധനാഴ്ച രണ്ടുപൈസയുടെ നഷ്ടത്തോടെയാണ് 88.75 എന്ന റെക്കോര്‍ഡ് താഴ്ചയില്‍ രൂപ ക്ലോസ് ചെയ്തത്.

അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറഞ്ഞു. 0.36 ശതമാനം കുറഞ്ഞ് ബാരലിന് 69.06 എന്ന നിലയിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില്‍പ്പന നടക്കുന്നത്. ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 141 പോയിന്റ് ആണ് താഴ്ന്നത്. ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ടൈറ്റന്‍ കമ്പനി എന്നി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

News Now

Summary

Rupee recovers 15 paise from all-time low , share market down

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates