
ബാങ്കുകളില്‍ അനാഥമായിക്കിടക്കുന്ന നിക്ഷേപങ്ങള്‍ അവകാശികള്‍ക്ക് തിരിച്ചുനല്‍കണം; റിസര്‍വ് ബാങ്ക് നിര്‍ദേശം
പത്തുവര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന സേവിങ്സ്, കറന്റ് അക്കൗണ്ടുകളിലെ തുക, കാലാവധി കഴിഞ്ഞിട്ടും പത്തുവര്‍ഷമായി പിന്‍വലിക്കാതെ കിടക്കുന്ന സ്ഥിരനിക്ഷേപങ്ങള്‍ എന്നിവയാണ് അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപമായി കണക്കാക്കുന്നത്.

മുംബൈ: ബാങ്കുകളില്‍ അനാഥമായിക്കിടക്കുന്ന നിക്ഷേപങ്ങള്‍ എത്രയുംവേഗം ഉടമകള്‍ക്കോ അവകാശികള്‍ക്കോ തിരികെ നല്‍കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. മൂന്നുമാസംകൊണ്ട് നിക്ഷേപങ്ങള്‍ പരമാവധിപേര്‍ക്ക് മടക്കിനല്‍കാന്‍ ശ്രമിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ബാങ്കുകളോട് നിര്‍ദേശിച്ചിരിക്കുന്നത്.
രാജ്യത്തെ ബാങ്കുകളില്‍ പത്തുവര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന സേവിങ്സ്, കറന്റ് അക്കൗണ്ടുകളിലെ തുക, കാലാവധി കഴിഞ്ഞിട്ടും പത്തുവര്‍ഷമായി പിന്‍വലിക്കാതെ കിടക്കുന്ന സ്ഥിരനിക്ഷേപങ്ങള്‍ എന്നിവയാണ് അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപമായി കണക്കാക്കുന്നത്. ഈ തുക ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ നിക്ഷേപക ബോധവത്കരണ ഫണ്ടിലേക്കു മാറ്റുകയാണ് പതിവ്. എങ്കിലും നിക്ഷേപകര്‍ അവകാശമുന്നയിച്ച് എത്തിയാല്‍ ഈ തുക പലിശസഹിതം മടക്കിനല്‍കും.
WHAT TO READ NEXT
ഏത് ഭാഷയിലും ചാറ്റ് ചെയ്യാം; വാട്സ്ആപ്പിലെ പുതിയ ഫീച്ചര്‍ അറിയാം
അടുത്തിടെനടന്ന സാമ്പത്തിക സുസ്ഥിരത-വികസന കൗണ്‍സില്‍ യോഗത്തോടനുബന്ധിച്ച് ബാങ്കുകള്‍ക്കു നല്‍കിയ അറിയിപ്പിലാണ് ഇത്തരമൊരു നിര്‍ദേശം ആര്‍ബിഐ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിനായി ജില്ലാ അടിസ്ഥാനത്തില്‍ ബാങ്കുകളുടെ സംയുക്ത ക്യാമ്പുകള്‍ സംഘടിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കിയാകും ക്യാംപ് സംഘടിപ്പിക്കുക. ഒക്ടോബര്‍ ആദ്യം ഗുജറാത്തിലായിരിക്കും ആദ്യ ക്യാംപ്. ഡിസംബര്‍വരെ പലയിടത്തായി ഇത്തരം ക്യാംപുകള്‍ സംഘടിപ്പിക്കും.
News Now
ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

Summary
RBI instructs banks to return unclaimed deposits to owners/nominees within 3 months
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


പണം വാരാന്‍ ഇതാ ഒരു സ്ട്രാറ്റജി; ട്രഷറി ഡെപ്പോസിറ്റ് പ്ലസ് എഫ്ഡി ലാഡറിങ്, കൂടെ എസ്ഐപിയും; നാളെയ്ക്കകമാണെങ്കില് കൂടുതല്‍ നേട്ടം

കൂടുതല്‍ റിട്ടേണ്‍ നേടാം, സേവിങ്സ് അക്കൗണ്ടിനെ ഇങ്ങനെ മാറ്റാം; കിടിലന്‍ ബാങ്ക് ഫീച്ചര്‍

