
ഇന്ത്യ- ഇയു സ്വതന്ത്ര വ്യാപാര കരാറില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി, സെന്‍സെക്സ് 600ലധികം പോയിന്റ് കുതിച്ചു; രൂപയ്ക്കും മുന്നേറ്റം
ഇന്ത്യ- യൂറോപ്യന്‍ യൂണിയന് സ്വതന്ത്ര വ്യാപാര കരാറില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി മുന്നേറ്റത്തില്‍

മുംബൈ: ഇന്ത്യ- യൂറോപ്യന്‍ യൂണിയന് സ്വതന്ത്ര വ്യാപാര കരാറില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി മുന്നേറ്റത്തില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 600ലധികം പോയിന്റ് ആണ് കുതിച്ചത്. 82,000 കടന്നാണ് സെന്‍സെക്സിന്റെ മുന്നേറ്റം. നിഫ്റ്റി 25,300 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍ എത്തി.
ഇന്നലെയാണ് സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ധാരണയിലായത്. അമ്മക്കരാര്‍ എന്നാണ് ഇതിനെ വിപണി വിദഗ്ധര്‍ വിശേഷിപ്പിച്ചത്. ഇന്നലെ ആഭ്യന്തര നിക്ഷേപകര്‍ 9000 കോടിയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. ഇതടക്കമുള്ള ഘടകങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്. ആക്സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി, ഭാരത് ഇലക്ട്രോണിക്സ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ ഏഷ്യന്‍ പെയിന്റ്സ്, മാരുതി, എച്ച്സിഎല്‍ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ ഓഹരികള്‍ നഷ്ടം നേരിട്ടു. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 68ലേക്ക് കുതിക്കുകയാണ്.
WHAT TO READ NEXT

ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടോ?; അറിയാം ഉടനടി ചെയ്യേണ്ട കാര്യങ്ങള്‍
അതിനിടെ ഡോളറിനെതിരെ രൂപയും നേട്ടം സ്വന്തമാക്കി. 11 പൈസയുടെ നേട്ടത്തോടെ 91.57ലേക്കാണ് രൂപ തിരിച്ചുകയറിയത്. ഇന്ത്യ- യൂറോപ്യന്‍ യൂണിയന് സ്വതന്ത്ര വ്യാപാര കരാര്‍, ഓഹരി വിപണിയിലെ മുന്നേറ്റം എന്നിവയാണ് രൂപയെ സ്വാധീനിച്ചത്. ഇന്നലെ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് 22 പൈസയുടെ നേട്ടത്തോടെ 91.68ലാണ് രൂപ ക്ലോസ് ചെയ്തത്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Rupee rises 11 paise, Sensex jumps 646 points in early trade on optimism over India-EU FTA
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 700 പോയിന്റ് ഇടിഞ്ഞു, എണ്ണവില 100 ഡോളറിന് മുകളില്‍; രൂപയ്ക്കും നഷ്ടം

ഓഹരി വിപണിയില്‍ കുതിപ്പ്, സെന്‍സെക്സ് 500 പോയിന്റ് മുന്നേറി; എണ്ണവില 100 ഡോളറിന് മുകളില്‍ തന്നെ
