
കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 700 പോയിന്റ് ഇടിഞ്ഞു, എണ്ണവില 100 ഡോളറിന് മുകളില്‍; രൂപയ്ക്കും നഷ്ടം
ഓഹരി വിപണിയില്‍ കനത്ത ഇടിവ്.

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്സ് 700 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 23,200 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്.
എണ്ണവില ഉയര്‍ന്നതും അമേരിക്കന്‍ ബോണ്ട് യീല്‍ഡ് വര്‍ധിച്ചതുമാണ് വിപണിക്ക് വിനയായത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 103 ഡോളറിന് മുകളിലാണ്. അമേരിക്ക- ഇറാന് സംഘര്‍ഷത്തിന് അയവ് വരുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതാണ് വില ഉയര്‍ന്നുനില്‍ക്കാന്‍ കാരണം. കൂടാതെ 2007ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് യുഎസ് ട്രഷറി യീല്‍ഡ്. കൂടാതെ അമേരിക്കയിലെ ബിസിനസ് ആക്ടിവിറ്റി അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ നിലയിലാണ് എന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഡോളര്‍ ശക്തിയാര്‍ജിച്ചതും വിപണിയെ ബാധിച്ചു.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 11 പൈസയുടെ ഇടിവാണ് ഉണ്ടായത്. 95.84ലേക്കാണ് രൂപ താഴ്ന്നത്. എണ്ണവില ഉയര്‍ന്നതും യുസ് ബോണ്ട് യീല്‍ഡ് വര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതും തന്നെയാണ് രൂപയെ ബാധിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, ആക്സിസ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.
WHAT TO READ NEXT

ഒറ്റയടിക്ക് 1120 രൂപ ഇടിഞ്ഞു; സ്വര്‍ണവില 1,12,000ല്‍ താഴെ
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Sensex down 700 pts, Nifty below 23,200: Rising bond yields among key factors
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


