
വീണ്ടും കുതിച്ച് എണ്ണവില, 95 ഡോളര്‍ കടന്നു; രൂപയ്ക്ക് 13 പൈസയുടെ നേട്ടം, ഓഹരി വിപണിയിലും 'ഗ്രീന്‍'
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനത്തതോടെ, ആഗോള വിപണിയില്‍ എണ്ണവില വീണ്ടും കുതിക്കുന്നു.

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനത്തതോടെ, ആഗോള വിപണിയില്‍ എണ്ണവില വീണ്ടും കുതിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് ആറു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബാരലിന് 95 ഡോളര്‍ കടന്നിരിക്കുകയാണ് എണ്ണവില.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കാലയളവ് അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ, ഹോര്‍മുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാന്‍ ശ്രമിച്ച ഇറാന് ചരക്കുകപ്പല്‍ അമേരിക്ക പിടിച്ചെടുത്തതാണ് സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കാന്‍ കാരണം. ഇതിന് മറുപടിയെന്നോളം ഹോര്‍മുസ് കടലിടുക്കില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇറാന് നിയമനിര്‍മ്മാണത്തിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ശത്രുരാജ്യങ്ങളുടെ കപ്പലുകള്‍ക്ക് കടലിടുക്ക് കടക്കാന്‍ ഇറാന് ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ പ്രത്യേക അനുമതി നിര്‍ബന്ധമാക്കാന്‍ ലക്ഷ്യമിട്ട് ഇറാന് പാര്‍ലമെന്റ് പ്രത്യേക ബില്‍ തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 13 പൈസയുടെ നേട്ടത്തോടെ 92.78ലേക്കാണ് രൂപ കുതിച്ചത്. എണ്ണ വില ഇപ്പോഴും നൂറ് ഡോളറില്‍ താഴെ നില്‍ക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. വെള്ളിയാഴ്ച 28 പൈസയുടെ നേട്ടത്തോടെ 92.91ലാണ് രൂപ ക്ലോസ് ചെയ്തത്.
WHAT TO READ NEXT

സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ്; പവന് 400 രൂപ കുറഞ്ഞു
ഓഹരി വിപണിയും നേട്ടത്തിലാണ്. സെന്‍സെക്സ് 300ലധികം പോയിന്റിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, എസ്ബിഐ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.
WHAT TO READ NEXT

അക്ഷയ തൃതീയ: സംസ്ഥാനത്ത് വിറ്റത് 1260 കോടിയുടെ സ്വര്‍ണം, 900 കിലോ
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Rupee rises 13 paise, sensex up
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


