പാന്‍ കാര്‍ഡ് ആധാറുമായി മാര്‍ച്ച് 31 ന് മുന്‍പ് ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കില്ലെന്ന് ഉപഭോക്താക്കള്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി എസ്ബിഐ

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:59 am IST

News Now

മുംബൈ: പാന്‍ കാര്‍ഡ് ആധാറുമായി മാര്‍ച്ച് 31 ന് മുന്‍പ് ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കില്ലെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ്ബിഐ. തടസമില്ലാത്ത സേവനങ്ങള്‍ക്കായി ഈ നിര്‍ദ്ദേശം പാലിക്കണമെന്നും ബാങ്ക് വ്യക്തമാക്കി. ട്വിറ്റര്‍ വഴിയാണ് എസ്ബിഐ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.

രണ്ടും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും. അതുകഴിഞ്ഞാല്‍ പിന്നെ ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ തടസമുണ്ടാകും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയം ബാങ്ക് നീട്ടിയിരുന്നു. 2021 സെപ്തംബര്‍ മാസത്തില്‍ അവസാനിക്കേണ്ടിയിരുന്ന തീയതിയാണ് മാര്‍ച്ച് 31 വരെ നീട്ടിയത്.

ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.incometaxindiaefiling.gov.in/home സന്ദര്‍ശിച്ചാല്‍ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള ഓപ്ഷന്‍ കാണും. ലിങ്ക് ആധാര്‍ എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്താല്‍ തുറന്നു വരുന്ന പേജില്‍ ആധാര്‍ നമ്പറും പാന്‍ കാര്‍ഡ് നമ്പറും രേഖപ്പെടുത്തണം. 

567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് UIDPAN<12-digit Aadhaar><10-digit PAN> എന്ന മാതൃകയില്‍ നമ്പറുകള്‍ രേഖപ്പെടുത്തി ടെക്സ്റ്റ് മെസേജ് അയച്ചും ഇരു നമ്പറുകളും തമ്മില്‍ ബന്ധിപ്പിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates