എടിഎം കാര്‍ഡ് നഷ്ടപ്പെട്ടോ?, എളുപ്പത്തില്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യാം, പുതിയ വഴിയുമായി എസ്ബിഐ - വീഡിയോ
രണ്ടുരീതിയില്‍ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം എസ്ബിഐയിലുണ്ട്

എടിഎം കാര്‍ഡ് നഷ്ടപ്പെടുമ്പോഴോ, കളവു പോകുമ്പോഴോ അടുത്തതായി എന്തുചെയ്യണമെന്ന് ഓര്‍ത്ത് ഒരുനിമിഷമെങ്കിലും പതറാത്തവര്‍ ചുരുക്കമായിരിക്കും. അക്കൗണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാന്‍ എന്തുചെയ്യണമെന്ന ആധിയായിരിക്കും എല്ലാവരുടെയും മനസില്‍. ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള പുതിയ വഴിയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ.
രണ്ടുരീതിയില്‍ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം എസ്ബിഐയിലുണ്ട്. ഒന്നെങ്കില്‍ എസ്എംഎസ് അയച്ചോ, അല്ലങ്കില്‍ നേരിട്ട് വിളിച്ചോ കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള സംവിധാനമാണ് എസ്ബിഐ ഒരുക്കിയിരിക്കുന്നത്.
രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ നിന്ന് 567676 എന്ന നമ്പറിലേക്ക് 'BLOCKlast four digits of the card' എന്ന മാതൃകയില്‍ എസ്എംഎസ് അയച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യുന്ന രീതിയാണ് ഒന്ന്. ഇതിന് പുറമേ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള സംവിധാനമാണ് എസ്ബിഐ പുതുതായി അവതരിപ്പിച്ചത്. 1800 1234 അല്ലെങ്കില്‍ 1800 2100 എന്നി നമ്പറുകളില്‍ ഒന്നിലേക്ക് വിളിച്ച് കാര്‍ഡ് എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനമാണ് എസ്ബിഐ കൊണ്ടുവന്നത്.
Here's how you can block your Debit Card and reissue a new one via our toll-free IVR system.
â State Bank of India (@TheOfficialSBI) April 14, 2022
Just call 1800 1234 or 1800-2100.#SBI #StateBankOfIndia #IVR #DebitCard #AmritMahotsav #AzadiKaAmritMahotsavWithSBI pic.twitter.com/kbVKU9Un9u
ഇതിനെല്ലാം പുറമേ എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഔദ്യോഗിക മൊബൈല്‍ ആപ്പ് വഴിയോ കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. എസ്ബിഐ കാര്‍ഡ്. കോമ്മില്‍ ലോഗിന്‍ ചെയ്താണ് കാര്‍ഡ് ബ്ലോക്ക് ചെയ്യേണ്ടത്. പുതിയ കാര്‍ഡ് അനുവദിക്കുന്നതിന് നൂറ് രൂപയും നികുതിയുമാണ് ഫീസായി ഈടാക്കുക. ഏഴു ദിവസത്തിനകം പുതിയ കാര്‍ഡ് ലഭിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്



