60-ാം വയസില്‍ അഞ്ചു കോടി രൂപ സമ്പാദിക്കാം; എസ്‌ഐപിയില്‍ നിക്ഷേപിക്കേണ്ടത് ഇത്രമാത്രം

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി കഴിഞ്ഞ കുറച്ചുമാസങ്ങളായി നഷ്ടത്തിലാണെങ്കിലും ഭാവിയില്‍ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍

sip investment
sip investmentപ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :23 ജൂലൈ 2025, 5:57 pm IST

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി കഴിഞ്ഞ കുറച്ചുമാസങ്ങളായി നഷ്ടത്തിലാണെങ്കിലും ഭാവിയില്‍ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണ് എന്നതടക്കമുള്ള ഘടകങ്ങളാണ് നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് പിന്നില്‍. വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമാണെങ്കില്‍ ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് എസ്ഐപിയാണ്.

35-ാം വയസില്‍ എസ്‌ഐപി നിക്ഷേപം തുടങ്ങിയാല്‍ റിട്ടയര്‍മെന്റ് പ്രായമാകുമ്പോഴേക്കും അഞ്ചുകോടി രൂപയോ അതിലും വലിയതോ ആയ ഒരു കോര്‍പ്പസ് സൃഷ്ടിക്കാന്‍ കഴിയും. എന്നാല്‍ 60 വയസാകുമ്പോഴേക്കും ഏകദേശം അഞ്ചു കോടി രൂപയുടെ കോര്‍പ്പസ് ലക്ഷ്യമിടുന്നുണ്ടെങ്കില്‍ പ്രതിമാസം 20,000 രൂപ എസ്‌ഐപിയില്‍ നിക്ഷേപിച്ച് തുടങ്ങണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ കണക്കാക്കിയാണ് ഈ കണക്ക്. ഫിനാന്‍ഷ്യല്‍ പോര്‍ട്ടലുകളും മറ്റും ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് എസ്ഐപി കണക്കുകൂട്ടല്‍ ഫോര്‍മുലയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്ക്.

എസ്‌ഐപിയില്‍ പ്രതിമാസം 20,000 രൂപയുടെ നിക്ഷേപം ആരംഭിക്കുകയും ഓരോ വര്‍ഷവും അഞ്ചു ശതമാനം വീതം തുക വര്‍ദ്ധിപ്പിക്കുകയും ചെയ്താല്‍ 25 വര്‍ഷത്തിനുള്ളില്‍ 4,96,56,970 രൂപയുടെ ഒരു ഏകദേശ കോര്‍പ്പസ് സൃഷ്ടിക്കാന്‍ കഴിയും. ആ വര്‍ഷങ്ങളില്‍, ആകെ നിക്ഷേപം 1,14,54,504 രൂപയും കണക്കാക്കിയ മൂലധന നേട്ടം 3,82,02,466 രൂപയും ആയിരിക്കും.

എസ്ഐപി/ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. അതുകൊണ്ട് നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറയുന്നു. വിപണിയുടെ ഏറ്റക്കുറച്ചിലുകള്‍ എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

News Now

Summary

sip investment, 35-year-old can build Rs 5 cr corpus with Rs 20,000 step up SIP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates