
എസ്ഐപി വഴി ഒന്നര കോടിയിലധികം സമ്പാദിക്കാം; ഫോളോ ചെയ്യൂ 5+15+25 റൂള്‍
വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപി ഫലപ്രദമാണ്

വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപി ഫലപ്രദമാണ്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതാണ് ഇതിന്റെ പ്ലസ് പോയിന്റ്. അതുവഴി റിസ്ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.
അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നു. കയറ്റിറക്കങ്ങളില്‍ ആവറേജ് ചെയ്യുന്നത് കൊണ്ട് വലിയ റിസ്ക് വരുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും.
5+15+25 ഫോര്‍മുല
ഈ ഫോര്‍മുല അനുസരിച്ച് എസ്ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ വലിയ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഇതില്‍ '5' എസ്ഐപിയിലെ പ്രതിമാസ നിക്ഷേപത്തെയും '15' വാര്‍ഷിക വരുമാന നിരക്കിനെയും 25 നിക്ഷേപ വര്‍ഷങ്ങളുടെ എണ്ണത്തെയും കാണിക്കുന്നു.
ഈ ഫോര്‍മുല അനുസരിച്ച് നിക്ഷേപം നടത്തുകയാണെങ്കില്‍ 1.64 കോടി രൂപ സമ്പാദിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. 25 വര്‍ഷത്തേയ്ക്ക് പ്രതിമാസം 5000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ മൊത്തം 15 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഉണ്ടാവുക. ശരാശരി 15 ശതമാനം റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ മൂലധന നേട്ടമായി മാത്രം 1.49 കോടി രൂപയാണ് ലഭിക്കുക. നിക്ഷേപിച്ച തുകയും മൂലധന നേട്ടവും കൂടി ചേരുമ്പോഴാണ് മൊത്തം 1.64 കോടി രൂപ ലഭിക്കുക. എന്നാല്‍ എസ്ഐപി നിക്ഷേപം വിപണി അധിഷ്ഠിതമാണ് എന്ന കാര്യം ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറയുന്നു.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
5+15+25 SIP Formula: In how many years can Rs 5,000 monthly investment grow
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




