
പത്തു മിനിറ്റില്‍ ലോണ്‍; 'എസ്ഐബി ക്വിക്ക്പിഎല്‍' അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്
ഇന്ത്യയിലെ ഏത് ബാങ്കിന്റെയും സേവിങ്സ് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാന്‍ കഴിയും

കൊച്ചി: പേഴ്സണല്‍ ഫിനാന്‍സ് സേവനങ്ങള്‍ ലളിതമാക്കുന്നതിന് സമ്പൂര്‍ണ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ പ്ലാറ്റ്ഫോമായ 'എസ്ഐബി ക്വിക്ക്പിഎല്‍' അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഉയര്‍ന്ന സിബില്‍ സ്കോറുള്ള പുതിയ ഉപഭോക്താക്കള്‍ക്ക് പത്തു മിനിറ്റില്‍ പേഴ്സണല്‍ ലോണ്‍ ലഭ്യമാക്കാന്‍ ഈ സേവനം സഹായകമാകും. കൂടാതെ, ഇന്ത്യയിലെ ഏത് ബാങ്കിന്റെയും സേവിങ്സ് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാന്‍ കഴിയും. എസ്ഐബിയുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് പ്രീ- അപ്രൂവ്ഡ് പേഴ്സണല്‍ ലോണുകള്‍ ഒരു മിനിറ്റില്‍ ലഭ്യമാക്കുന്ന സംവിധാനം 2019 മുതല്‍ നടപ്പിലാക്കി വരുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
എളുപ്പത്തിലുള്ള വേരിഫിക്കേഷന് നടപടികളിലൂടെ ഡോക്യുമെന്റുകള്‍ ആവശ്യമില്ലാതെ ലോണ്‍ ലഭിക്കുന്നതിന് എസ്ഐബിയുടെ വെബ്സൈറ്റില്‍ ഉള്ള https://pl.southindianbank.com/quickpl/login എന്ന പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.
ഉപഭോക്താക്കളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂര്‍ത്തീകരിക്കുന്നതിനുള്ള സാമ്പത്തിക കരുത്തു പകരാന്‍ ഈ 'എസ്ഐബി ക്വിക്ക്പിഎല്‍' സേവനം സഹായകമാകുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് സിജിഎമ്മും റീട്ടെയില്‍ അസറ്റ്സ് ഹെഡുമായ സഞ്ജയ് സിന്‍ഹ പറഞ്ഞു. ഉപഭോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് വേഗമേറിയതും സുതാര്യവും ഉപഭോക്തൃ-സൗഹൃദവുമായ ധനകാര്യ ഓപ്ഷനുകള്‍ അവതരിപ്പിക്കുന്ന എസ്ഐബിയുടെ ഡിജിറ്റല്‍ മേഖലയിലെ മറ്റൊരു നാഴികക്കല്ലാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News

പത്തു രൂപയ്ക്ക് അയ്യായിരം രൂപ സമ്മാനം: മലപ്പുറത്ത് 'നമ്പർ ലോട്ടറി' മാഫിയ പിടിമുറുക്കുന്നു

'ബ്രസീലിലെ ചൂരമീനില്‍ വിരകള്‍'; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം
