നെക്‌സോണിന്റെ 'വല്ല്യേട്ടന്‍'; ടാറ്റ കര്‍വ് കൂപ്പെ എസ് യുവി ഓഗസ്റ്റ് ഏഴിന്, ഫീച്ചറുകള്‍-വീഡിയോ

വാഹന യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന, പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ കൂപ്പെ എസ് യുവി നിരത്തുകളിലെത്തുന്നു

tata curvv
ടാറ്റ കര്‍വ്IMAGE CREDIT: tata
Edited by :dhanojam
Last Updated :15 ജൂലൈ 2024, 9:05 pm IST

ന്യൂഡല്‍ഹി: വാഹന യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന, പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ കൂപ്പെ എസ് യുവി നിരത്തുകളിലെത്തുന്നു. ഓഗസ്റ്റിന് ഏഴിന് ടാറ്റ കര്‍വ് വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

നെക്സോണ്‍ പ്ലാറ്റ്ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പായിരിക്കും ഇത്. കൂപ്പെ പോലെയുള്ള റൂഫ്ലൈന്‍ ഇതിന് കൂടുതല്‍ ആകര്‍ഷണം നല്‍കും. ഈ സെഗ്മെന്റില്‍ ഇത്തരത്തിലുള്ള ആദ്യത്തേതായിരിക്കും ഇത്. മുന്‍വശത്ത് എല്‍ഇഡി ഡിആര്‍എല്‍ ആയി സ്ലിം എല്‍ഇഡി ലൈറ്റ് ബാറാണ് ക്രമീകരിക്കുക. പിന്‍ഭാഗത്ത് ടെയില്‍ ലാമ്പുകള്‍ക്കും സമാനമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. വശങ്ങള്‍ ഒരു സ്‌പോര്‍ട്ടി ഫീല്‍ ആണ് നല്‍കുക. നെക്സോണിനേക്കാള്‍ വലുതും ഹാരിയറിനേക്കാള്‍ ചെറുതുമായിട്ടായിരിക്കും രൂപകല്‍പ്പന.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിനുമായി ഡാഷ്ബോര്‍ഡില്‍ രണ്ടു ഡിസ്പ്ലേകള്‍ ഉണ്ടാകും. സ്റ്റിയറിംഗ് വീല്‍ നിലവിലുള്ള മോഡലുകള്‍ക്ക് സമാനമായിരിക്കും. L2 ADAS, 8സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഓട്ടോ ഹെഡ്ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, എയര്‍ പ്യൂരിഫയര്‍ എന്നിവയാണ് മറ്റു സവിശേഷകള്‍.

1.2ലിറ്റര്‍ GDI ടര്‍ബോ-പെട്രോള്‍ മോട്ടോര്‍, അത് ഉയര്‍ന്ന പവറും ടോര്‍ക്കും ലഭ്യമാക്കും. ഡീസല്‍ വേര്‍ഷനില്‍ നെക്സോണില്‍ നിന്നുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ഇവി പവര്‍ട്രെയിനും ഓഫറില്‍ ഉണ്ടാകും. 18 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now