
റെക്കോര്‍ഡിട്ട് ടാറ്റ മോട്ടോഴ്സ്, മാരുതിയെ മറികടന്ന് കുതിപ്പ്; നാലുലക്ഷം കോടി ക്ലബില്‍
രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഓഹരി വിപണിയില്‍ റെക്കോര്‍ഡ് ഉയരത്തില്‍

മുംബൈ: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഓഹരി വിപണിയില്‍ റെക്കോര്‍ഡ് ഉയരത്തില്‍. ആദ്യമായി ഓഹരി ഒന്നിന് 1100 രൂപ എന്ന നിലവാരം മറികടന്ന ടാറ്റ മോട്ടോഴ്സ് ഇന്നലെ 1118 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇന്നലെ മാത്രം 2.51 ശതമാനത്തിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. മറ്റൊരു പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വിപണി മൂല്യത്തെ മറികടന്നാണ് ടാറ്റ മോട്ടോഴ്സിന്റെ കുതിപ്പ്. നിലവില്‍ വാഹനമേഖലയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്.
ടാറ്റ മോട്ടോഴ്സിന്റെ വിപണി മൂല്യം നാലുലക്ഷം കോടി കടന്നതോടെയാണ് മാരുതിയെ വെട്ടിച്ചത്. വ്യാഴാഴ്ചത്തെ ക്ലോസിങ് അനുസരിച്ച് മാരുതി സുസുക്കിയുടെ വിപണി മൂല്യം 3.93 ലക്ഷം കോടി രൂപയാണ്. അതായത് ടാറ്റ മോട്ടോഴ്സിനെ അപേക്ഷിച്ച് 7335 കോടിയുടെ കുറവ്. മാര്‍ച്ചിലാണ് മാരുതി സുസുക്കി ടാറ്റ മോട്ടോഴ്സിനെ മറികടന്നത്. അഞ്ചുമാസം കൊണ്ടാണ് ടാറ്റ മോട്ടോഴ്സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മറ്റൊരു വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ വിപണി മൂല്യം 3.5 ലക്ഷം കോടി രൂപയാണ്. ജപ്പാനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ ടാറ്റ മോട്ടോഴ്സിന്റെ നിലവാരം ഉയര്‍ത്തിയതാണ് വിപണിയിലെ മുന്നേറ്റത്തിന് കാരണം. ന്യൂട്രല്‍ എന്ന നിലവാരത്തില്‍ നിന്ന് 'buy'എന്ന സ്ഥാനത്തേയ്ക്കാണ് ടാറ്റ മോട്ടോഴ്സ് സ്റ്റോക്കിനെ നോമുറ ഉയര്‍ത്തിയത്. കമ്പനിയുടെ ലാഭവിഹിതം ഉയര്‍ത്തുന്നതില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന നോമുറയുടെ കണക്കുകൂട്ടലാണ് വിപണിയില്‍ പ്രതിഫലിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Related News


രണ്ടാം ദിവസവും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 600 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം, എണ്ണവില 107 ഡോളറിന് മുകളില്‍

ഓഹരി വിപണിയില്‍ കുതിപ്പ്, സെന്‍സെക്സ് 500 പോയിന്റ് മുന്നേറി; എണ്ണവില 100 ഡോളറിന് മുകളില്‍ തന്നെ

