News Now
Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ
1.2 ലിറ്റര് ത്രീ സിലിണ്ടര് പെട്രോള് എന്ജിന്, അഞ്ചു വേരിയന്റുകള്; ടൊയോട്ട ഗ്ലാന്സ ഫെയ്സ് ലിഫ്റ്റ് വിപണിയില്, പ്രാരംഭ വില 6.99 ലക്ഷം രൂപ

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന് സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

കറിവേപ്പില മുതൽ തക്കാളി വരെ; ബാൽക്കണിയിൽ മിനി അടുക്കളത്തോട്ടം ഒരുക്കുമ്പോൾ

ന്യൂഡല്ഹി: പാസ്പോര്ട്ടില് ഒറ്റപ്പേര് മാത്രമാണ് കൊടുത്തിരിക്കുന്നതെങ്കില് രാജ്യത്തേയ്ക്ക് യാത്ര ചെയ്യാന് അനുവദിക്കില്ലെന്ന് യുഎഇ. ടൂറിസ്റ്റ്, വിസിറ്റിങ് എന്നിങ്ങനെ ഏത് വിസയിലായാലും പാസ്പോര്ട്ടില് ഒറ്റപ്പേര് ( സിംഗിള് നെയിം) മാത്രമാണ് ഉള്ളതെങ്കില് യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കാന് അനുവദിക്കില്ലെന്നാണ് യുഎഇ പറയുന്നത്. യുഎഇയുടെ വ്യാപാര പങ്കാളിയായ ഇന്ഡിഗോ വിമാന കമ്പനിക്ക് ഈ നിര്ദേശം നല്കിയതായാണ് റിപ്പോര്ട്ട്.
തിങ്കളാഴ്ച മുതല് ഇത് പ്രാബല്യത്തില് വരും. പാസ്പോര്ട്ടില് പേരിനോട് ചേര്ന്നുള്ള സര് നെയിം, ഫസ്റ്റ് നെയിം കോളങ്ങളില് പേരിന്റെ മറ്റു ഭാഗങ്ങള് വ്യക്തമായി കാണിച്ചിരിക്കണമെന്നാണ് യുഎഇയുടെ നിര്ദേശത്തില് പറയുന്നത്.
സര്നെയിം, ഫസ്റ്റ് നെയിം കോളങ്ങളില് കൂടി അതേ സിംഗിള് നെയിം നല്കി അപ്ഡേറ്റ് ചെയ്താല് റെസിഡന്സ് പെര്മിറ്റും സ്ഥിര വിസയുമുള്ള യാത്രക്കാര്ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാമെന്നും ഇന്ഡിഗോയുടെ പ്രസ്താവനയില് പറയുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



