
കമ്മീഷന് വേണ്ട, പ്രീമിയം കുറയും; ഇന്‍ഷുറന്‍സ് മേഖലയില്‍ അടിമുടി മാറ്റവുമായി 'ബീമ സുഗം'

പെട്രോള്‍ അഞ്ചു രൂപയും ഡീസല്‍ മൂന്നു രൂപയും കുറച്ചു, വിലയില്‍ മാറ്റം വരുത്തി നയാരമുംബൈ: ഇന്‍ഷുറന്‍സ് രംഗത്തെ ഏകീകൃത വിപണന പോര്‍ട്ടലായ 'ബീമ സുഗം' സെപ്റ്റംബര്‍ അവസാനത്തോടെ പ്രവര്‍ത്തനസജ്ജമാകും. എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളെയും പൊതു പ്ലാറ്റ്ഫോമിന് കീഴില്‍ കൊണ്ടുവരുന്ന ഈ സംരംഭം രാജ്യത്തെ ഇന്‍ഷുറന്‍സ് വിതരണ ശൃംഖലയെ അടിമുടി പരിഷ്കരിക്കുന്നതാണ്. തുടക്കത്തില്‍ വാഹന ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ നിന്നുള്ള മൂന്ന് പ്രധാന ഉത്പന്നങ്ങളാകും പോര്‍ട്ടല്‍ വഴി ലഭ്യമാകുക.
സെപ്റ്റംബര്‍ അവസാനത്തോടെ പോര്‍ട്ടല്‍ സജ്ജമാകുമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ.) ചെയര്മാന് അജയ് സേത്ത് അറിയിച്ചു. മുംബൈയില്‍ ഇന്‍ഷുറന്‍സ് ബോധവത്കരണകമ്മിറ്റി (ഐഎസി.) സംഘടിപ്പിച്ച ചടങ്ങിലായിരുന്നു് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബീമ സുഗം ഒരു മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സംരംഭമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. പോളിസികള്‍ വിതരണം ചെയ്യുന്നതിനായുള്ള കമ്മീഷന് ഈ പോര്‍ട്ടലില്‍ ആവശ്യമില്ലാത്തതിനാല്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നതാണ് പ്രധാന നേട്ടം. ഇന്‍ഷുറന്‍സ് കമ്പനികളുടെ നിലവിലുള്ള സാങ്കേതികവിദ്യകള്‍ ഈ പോര്‍ട്ടലുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
സാധാരണഗതിയില്‍ ഇന്‍ഷുറന്‍സ് പോളിസികളുടെ വിതരണത്തിന് വന്‍തുക കമ്മീഷനായി ചെലവാകാറുണ്ട്. ബീമ സുഗം പോര്‍ട്ടല്‍ നിലവില്‍ വരുന്നതോടെ ഇന്‍ഷുറന്‍സ് വിപണിയില്‍ വലിയ തോതിലുള്ള ചെലവ് കുറയ്ക്കല്‍ സാധ്യമാകുമെന്നാണ് ഐആര്‍ഡിഎഐ വിലയിരുത്തുന്നത്. ബീമ സുഗമിലൂടെയുള്ള നേരിട്ടുള്ള വിതരണം അധിക ബാധ്യത ഒഴിവാക്കും. ഇതുവഴി മികച്ച ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ കുറഞ്ഞ പ്രീമിയത്തില്‍ ലഭ്യമാക്കാന്‍ കമ്പനികള്‍ക്ക് കഴിയും. ഇന്‍ഷുറന്‍സ് പോളിസികള്‍ അവതരിപ്പിക്കുന്നതിനൊപ്പം തന്നെ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളുടെയും സാങ്കേതിക സംവിധാനങ്ങള്‍ ഒരൊറ്റ പോര്‍ട്ടലിലേക്ക് സമന്വയിപ്പിക്കുന്നത് സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ സഹായിക്കും.
WHAT TO READ NEXT

പാചകവാതക വിലയില്‍ ആശ്വാസം; വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Unified insurance portal Bima Sugam launching by September 2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





