പെട്രോള്‍ അഞ്ചു രൂപയും ഡീസല്‍ മൂന്നു രൂപയും കുറച്ചു, വിലയില്‍ മാറ്റം വരുത്തി നയാര

Nayara Energy cuts petrol price by Rs 5 a litre
Nayara Energy cuts petrol price by Rs 5 a litrefile
Edited by :Shiju
Last Updated :1 ജൂലൈ 2026, 10:10 am IST

ന്യൂഡല്‍ഹി: സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് അഞ്ചു രൂപയും ഡീസല്‍ മൂന്നു രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യാ പ്രതിസന്ധിയില്‍ അയവു വന്ന സാഹചര്യത്തില്‍ രാജ്യാന്തര എണ്ണ വിലയില്‍ കുറവുണ്ടായതോടെയാണ് തീരുമാനം.

രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് ഏതെങ്കിലും എണ്ണ കമ്പനി വിലയില്‍ കുറവു വരുത്തുന്നത്. നയാരയുടെ ഏഴായിരത്തിലേറെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ വിലക്കുറവ് പ്രാബല്യത്തില്‍ വന്നതായി കമ്പനി അറിയിച്ചു.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറവു വന്നെങ്കിലും പൊതു മേഖലാ എണ്ണ കമ്പനികള്‍ നിരക്കില്‍ കുറവു വരുത്തിയിട്ടില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ ചേര്‍ന്നാണ് രാജ്യത്ത് 90 ശതമാനത്തിലേറെയും എണ്ണ വില്‍പ്പന നടത്തുന്നത്.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് അസംസ്‌കൃത എണ്ണ വില കുറഞ്ഞപ്പോള്‍ രാജ്യത്ത് റീട്ടെയ്ല്‍ വില ആദ്യം ഉയര്‍ത്തിയത് നയാരയായിരുന്നു. പെട്രോള്‍ ലിറ്ററിന് അഞ്ചു രൂപയും ഡീസല്‍ മൂന്നു രൂപയുമാണ് കമ്പനി അന്ന് ഉയര്‍ത്തിയത്. ഇതിനു പിന്നാലെ പൊതു മേഖലാ കമ്പനികള്‍ ഘട്ടം ഘട്ടമായി പെട്രോള്‍ വിലയില്‍ ഏഴര രൂപയുടെ വര്‍ധന വരുത്തിയിരുന്നു.

News Now

Summary

Nayara Energy, India's largest private fuel retailer, on Wednesday cut petrol prices by Rs 5 per litre and diesel by Rs 3 a litre across its nationwide network, marking the first reduction in retail fuel prices by any company in more than two years as easing tensions in West Asia pulled down international oil prices

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates