
'ചന്ദ്രന്റെ അതിശയകരമായ ചിത്രങ്ങള്‍'; കാമറ ഹൈലൈറ്റ് ചെയ്ത് വിവോ എക്സ്200 ടീസര്‍, ഉടന്‍ വിപണിയില്‍- വിഡിയോ
പ്രമുഖ സ്മാർട്ട്ഫോൺ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സീരീസ് ഫോണുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍
ന്യൂഡല്‍ഹി: പ്രമുഖ സ്മാർട്ട്ഫോൺ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സീരീസ് ഫോണുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. വിവോ എക്സ്200 സീരീസിന്റെ വരവ് സ്ഥിരീകരിച്ച കമ്പനി, ഇന്ത്യയില്‍ ഉടന്‍ വിപണിയില്‍ എത്തുമെന്ന സൂചന നല്കി ടീസര്‍ പുറത്തിറക്കി. നവംബറില്‍ ലോഞ്ച് പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ വിവോ കൃത്യമായ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കള്‍ക്ക് അസാധാരണമായ കാമറാനുഭവം പകരുന്നതായിരിക്കും പുതിയ ഫോണ്‍ എന്ന് വ്യക്തമാക്കുന്നതാണ് ടീസര്‍.
വിവോ എക്സ്200 സീരീസ് ഇതിനോടകം മലേഷ്യയില്‍ അവതരിപ്പിച്ചു. എക്സ്200 ന്റെ കാമറ കഴിവുകള്‍ ഹൈലൈറ്റ് ചെയ്യുന്നതാണ് ടീസര്‍. ചന്ദ്രന്റെ അതിശയകരമായ ചിത്രങ്ങള്‍ പകര്‍ത്താനുള്ള കഴിവ് പ്രകടമാക്കുന്ന വിഡിയോ, സ്മാര്‍ട്ട്ഫോണിന്റെ സൂം സവിശേഷതകള്‍ എടുത്തുകാണിക്കുന്നു.
What you thought was far... just got closer.
— vivo India (@Vivo_India) November 22, 2024
See the world not as it is, but as it could be.
Coming soon.#vivoX200Series pic.twitter.com/4BDe6qbWml
6.67 ഇഞ്ച് AMOLED ഡിസ്പ്ലേ ഇതില്‍ പ്രതീക്ഷിക്കാം. ഒപ്പം സുഗമമായ 120Hz റിഫ്രഷ് നിരക്കോടെയായിരിക്കും പുതിയ ഫോണ്‍. വിവോ എക്സ്200 പ്രോ മോഡലിന് അല്‍പ്പം വലിയ ഡിഡ്പ്ലേയും പ്രതീക്ഷിക്കാവുന്നതാണ്. 6.78 ഇഞ്ച് LTPO AMOLED ഡിസ്പ്ലേയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. രണ്ട് ഉപകരണങ്ങളും 4500 nits വരെ ബ്രൈറ്റ്നെസ് വാഗ്ദാനം ചെയ്തേക്കാം.
എക്സ്200, എക്സ്200 പ്രോ മോഡലുകളില്‍ 50MP പ്രൈമറി കാമറ സെന്‍സറും 50MP അള്‍ട്രാവൈഡ് സെന്‍സറും ഉണ്ടായിരിക്കും. രണ്ട് മോഡലുകള്‍ക്കിടയിലും ടെലിഫോട്ടോ സെന്‍സറുകളുടെ വലിപ്പത്തില്‍ വ്യത്യാസപ്പെട്ടിരിക്കാം.
മുന്‍വശത്ത്, 32 എംപി കാമറയായിരിക്കാം മറ്റൊരു പ്രത്യേകത. അടിസ്ഥാന മോഡലിന് 5800mAh ബാറ്ററിയും, പ്രോ മോഡലിന് ശക്തമായ 6000mAh ബാറ്ററിയും ഉണ്ടാകും. കൂടാതെ, അടിസ്ഥാന മോഡല്‍ 90W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണച്ചേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ



