
സിം കാര്‍ഡോ ഇന്റര്‍നെറ്റോ ഇല്ലാതെ മൊബൈലില്‍ വീഡിയോ കാണാം; പുത്തന്‍ സാങ്കേതികവിദ്യ ഒരുങ്ങുന്നു
ഒരു ബില്യണിലധികം മൊബൈല്‍ ഉപകരണങ്ങളിലേക്ക് എത്താന്‍ ഈ സാങ്കേതികവിദ്യയ്ക്ക് കഴിവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: മൊബൈലിലൂടെ സിം കാര്‍ഡോ ഇന്റര്‍നെറ്റോ വീഡിയോകള്‍ കാണാനാകുമോ? ഇത് സാധ്യമാക്കുന്നതിനായി സാങ്കേതികവിദ്യ പരീക്ഷണങ്ങള്‍ നടക്കുന്നതായാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി അപൂര്‍വ ചന്ദ്രയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ടിവി ചാനലുകള്‍ ആസ്വദിക്കുന്നത് പോലെ മൊബൈല്‍ ഫോണില്‍ ടിവി ചാനലുകള്‍ ആസ്വദിക്കാന്‍ കഴിയുന്ന ഡയറക്റ്റ്-ടു-മൊബൈല്‍ ബ്രോഡ്കാസ്റ്റിങ്ങാണ് യാഥാര്‍ഥ്യമാകുന്നത്. സാങ്കേതികവിദ്യയുടെ പരീക്ഷണങ്ങള്‍ ഉടന്‍ 19 നഗരങ്ങളില്‍ നടക്കുമെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി പറഞ്ഞു.
സാംഖ്യ ലാബ്സ് എന്ന വയര്‍ലെസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് സെമികണ്ടക്ടര്‍ സൊല്യൂഷന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പൈലറ്റ് പ്രൊജക്ട് ആരംഭിക്കുക. സാംഖ്യ ലാബ്സും ഐഐടി കാണ്‍പൂരും ചേര്‍ന്നാണ് ഡിടുഎം ബ്രോഡ്കാസ്റ്റിങ് സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. ഒരു ബില്യണിലധികം മൊബൈല്‍ ഉപകരണങ്ങളിലേക്ക് എത്താന്‍ ഈ സാങ്കേതികവിദ്യയ്ക്ക് കഴിവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൊബൈല്‍ യൂണികാസ്റ്റ് നെറ്റ് വര്‍ക്കുകളുമായി സംയോജിച്ച് വണ്‍-ടു-ഇന്‍ഫിനൈറ്റ് ആര്‍ക്കിടെക്ചര്‍ പ്രയോജനപ്പെടുത്തി ലീനിയര്‍, ഒടിടി വിഡിയോ സേവനങ്ങള്‍ നല്കാന് സാംഖ്യയുടെ ബ്രോഡ്കാസ്റ്റിംഗ് സൊല്യൂഷന് 'സ്മാര്‍ട്ട്' പൈപ്പുകള്‍ ഉപയോഗിക്കും. സ്മാര്‍ട്ഫോണില്‍ അധികമായി ചിപ്പുകളോ ഡോംഗിളോ ചേര്‍ക്കേണ്ടി വരും. തുടക്കത്തില്‍ ഫോണുകളില്‍ വിഡിയോകള്‍ ലഭിക്കുന്ന ഡോംഗിളുകള്‍ വിപണിയിലേക്കെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
