
എന്താണ് ഹൈബ്രിഡ് ഹോം ലോണ്‍?; ഫ്ലോട്ടിങ് റേറ്റ് ഭവന വായ്പയുമായുള്ള വ്യത്യാസമെന്ത്?
ഫിക്സഡ്, ഫ്ലോട്ടിങ് റേറ്റ് ഹോം ലോണുകളുടെ സംയോജനമാണ് ഹൈബ്രിഡ് ഹോം ലോണ്‍

സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഇത് യാഥാര്‍ഥ്യമാക്കാന്‍ ഭവന വായ്പ എടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഭവന വായ്പ എടുത്ത ശേഷം വര്‍ഷങ്ങളോളം ഇഎംഐ അടയ്ക്കേണ്ടതായി വരും. വായ്പ കാലാവധിക്കുള്ളില്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോനിരക്കില്‍ മാറ്റം വരുത്തുകയാണെങ്കില്‍ ഇത് ഇഎംഐയെയും ബാധിക്കും. റിപ്പോ നിരക്ക് ഉയര്‍ത്തിയാല്‍ ഇഎംഐയും ഉയരാന്‍ സാധ്യതയുണ്ട്. ചില സമയങ്ങളില്‍ വായ്പാ കാലാവധിയില്‍ പോലും മാറ്റം വന്നേക്കാം. ഇത്തരം കാര്യങ്ങള്‍ വായ്പ എടുത്തവര്‍ക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഹൈബ്രിഡ് ഭവന വായ്പ ഒരു നല്ല ഓപ്ഷനാണ്.
എന്താണ് ഹൈബ്രിഡ് ഹോം ലോണ്‍?
ഫിക്സഡ്, ഫ്ലോട്ടിങ് റേറ്റ് ഹോം ലോണുകളുടെ സംയോജനമാണ് ഹൈബ്രിഡ് ഹോം ലോണ്‍. ഒരു ഹൈബ്രിഡ് ഹോം ലോണില്‍ പലിശ നിരക്ക് ഒരു നിശ്ചിത കാലയളവിലേക്ക് സ്ഥിരമായിരിക്കും. ഈ കാലയളവില്‍ പലിശനിരക്ക് ഉയരുകയോ താഴുകയോ ചെയ്യുകയാണെങ്കില്‍ പോലും ഇഎംഐയില്‍ മാറ്റം ഉണ്ടാവില്ല. അതായത് നേരത്തെ അടച്ച ഇഎംഐ തന്നെ ഒരു നിശ്ചിത കാലയളവ് വരെ തുടര്‍ന്നും അടയ്ക്കാന്‍ സാധിക്കും. ഈ കാലയളവ് അവസാനിച്ച് കഴിഞ്ഞാല്‍ വായ്പ ഫ്ലോട്ടിങ് റേറ്റ് ആയി മാറും.
ഹൈബ്രിഡ് ഹോം ലോണ്‍ അനുയോജ്യമാണോ?
ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. കാരണം ഇത് പൂര്‍ണമായി ഒരാളുടെ സാമ്പത്തിക സ്ഥിതിയെയും പലിശ നിരക്കുകളെ കുറിച്ചുള്ള വിലയിരുത്തലിനെയും ആശ്രയിച്ചിരിക്കുന്നു. വരും വര്‍ഷങ്ങളില്‍ പലിശ നിരക്ക് ഉയരുമെന്ന് വിശ്വസിക്കുകയും ആദ്യ വര്‍ഷങ്ങളില്‍ സ്ഥിരമായ ഇഎംഐകള്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍ ഹൈബ്രിഡ് ഹോം ലോണ്‍ പരിഗണിക്കാവുന്നതാണ്. എന്നാല്‍ പലിശ നിരക്ക് കുറയുമെന്നും കുറഞ്ഞ നിരക്കിന്റെ പ്രയോജനം വേഗത്തില്‍ നേടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍ ഫ്ലോട്ടിങ് റേറ്റ് ലോണ്‍ ആയിരിക്കും കൂടുതല്‍ അനുയോജ്യം.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
What is a hybrid home loan ? explain
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


