അടുത്തിടെ വാട്‌സ്ആപ്പ് തുടങ്ങിയ ഫീച്ചറാണ് ചാനല്‍

പ്രതീകാത്മക ചിത്രം
Last Updated :22 January 2024, 7:50 pm IST

News Now

ന്യൂഡല്‍ഹി: അടുത്തിടെ വാട്‌സ്ആപ്പ് തുടങ്ങിയ ഫീച്ചറാണ് ചാനല്‍. ചാനലില്‍ പുതിയ അപ്‌ഡേഷനായി ഓട്ടോമാറ്റിക്ക് ആല്‍ബം ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷനിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഫീച്ചര്‍ കൊണ്ടുവന്നത്.

ചാനല്‍ നടത്തുന്ന ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് പുതിയ ഫീച്ചര്‍ എന്നാണ് വാട്‌സ്ആപ്പിന്റെ അവകാശവാദം. ചാനലില്‍ ചാനല്‍ അഡ്മിന്‍മാര്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വാട്‌സ്ആപ്പ് ഓട്ടോമാറ്റിക്കായി ഓര്‍ഗനൈസ് ചെയ്ത് ഒറ്റ ആല്‍ബമാക്കി മാറ്റുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. 

ഓട്ടോമാറ്റിക്ക് ആല്‍ബത്തില്‍ ടാപ്പ് ചെയ്ത് മുഴുവന്‍ കളക്ഷനും കാണാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ചാനലിന് കൂടുതല്‍ ദൃശ്യഭംഗി നല്‍കാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍ എന്നാണ് വാട്‌സ്ആപ്പ് വിശദീകരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates