ഒരേ ഫോണില്‍ തന്നെ ഒന്നിലധികം അക്കൗണ്ടുകള്‍; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ആന്‍ഡ്രോയിഡ് ഫോണുകളില്‍ മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിക്കാന്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:21 am IST

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഫോണുകളില്‍ മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിക്കാന്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ഒരു ഡിവൈസില്‍ തന്നെ ഒന്നിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുംവിധം സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് വാട്‌സ്ആപ്പ് പദ്ധതിയിടുന്നത്. 

ഇത് യാഥാര്‍ഥ്യമായാല്‍ പ്രത്യേക മെനു ക്രമീകരിക്കും. ഏത് അക്കൗണ്ട് തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ ഉപയോക്താവിന് തീരുമാനം എടുക്കാന്‍ കഴിയുംവിധം ലോഗിന്‍ സംവിധാനത്തോടെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ലോഗ് ഔട്ട് ചെയ്യുന്നത് വരെ തെരഞ്ഞെടുത്ത അക്കൗണ്ട് ഡിവൈസില്‍ സേവ് ആയിക്കിടക്കും. ഉപയോക്താവിന്റെ ഇഷ്ടാനുസരണം അക്കൗണ്ടുകള്‍ മാറാന്‍ കഴിയുംവിധമാണ് ക്രമീകരണം ഒരുക്കുക. ഇത് യാഥാര്‍ഥ്യമാകുന്നതോടെ, വ്യക്തിഗത ചാറ്റുകള്‍, ജോലി സംബന്ധമായ ചര്‍ച്ചകള്‍, സാമൂഹിക ഇടപെടലുകള്‍ തുടങ്ങി ദൈനംദിന ജീവിതത്തിലെ വിവിധ കാര്യങ്ങള്‍ ഉപയോക്താവിന് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് വാട്‌സ്ആപ്പ് കരുതുന്നത്. ഉടന്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now