വരുമാനം ഇടിഞ്ഞു; ഇന്ത്യയുടെ ജിഡിപി വളര്‍ച്ച വെട്ടിച്ചുരുക്കി ലോകബാങ്ക് 

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ലോകബാങ്ക് വെട്ടിച്ചുരുക്കി

തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നവര്‍, ഫയല്‍/ എക്സ്പ്രസ്
Edited by :migrator
Last Updated :20 ജനുവരി 2024, 9:18 am IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ലോകബാങ്ക് വെട്ടിച്ചുരുക്കി. നടപ്പുസാമ്പത്തികവര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.3 ശതമാനമായിരിക്കും എന്നതാണ് ലോകബാങ്കിന്റെ പുതിയ അനുമാനം. നേരത്തെ 2023-24 സാമ്പത്തികവര്‍ഷത്തില്‍ 6.6 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു പ്രവചനം.

വരുമാന വളര്‍ച്ച മന്ദഗതിയിലായതിനെ തുടര്‍ന്ന് ഉപഭോഗം കുറഞ്ഞതാണ് രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാനിരക്കില്‍ മാറ്റം വരുത്താന്‍ കാരണമായി ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ 4.4 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ 11.2 ശതമാനമായിരുന്ന സ്ഥാനത്താണ് ഈ ഇടിവ്. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ 6.3 ശതമാനമായിരുന്നു വളര്‍ച്ചയെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

നടപ്പുസാമ്പത്തികവര്‍ഷം 6.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വ്വേയുടെ കണക്കുകൂട്ടല്‍. ഏഴു ശതമാനത്തില്‍ നിന്ന് 6.4 ശതമാനമായി വളര്‍ച്ച ചുരുങ്ങുമെന്നാണ് റിസര്‍വ് ബാങ്കിന്റെ അനുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now